കോഴിക്കോട്: ഐ.ഐ.ടി, എയിംസ്, ഐ.ഐ.എസ്.സി, ജിപ്മെർ തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാനുള്ള വഴികളും സാധ്യതകളും വിശദമാക്കി മാധ്യമം സാൻഡി ലേണിങ്ങിന്റെ സ്റ്റെം ജീനിയസ് പ്രോജക്ടുമായി ചേർന്ന് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വെബിനാർ മാർച്ച് ആറിന് ഞായറാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 7.30ന് നടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പ്രവേശന നടപടികൾ, പരീക്ഷകൾക്ക് എങ്ങനെ ഹൈസ്കൂൾ ക്ലാസുകളിൽനിന്നു തന്നെ നേരത്തേ ഒരുങ്ങാം, ജെ.ഇ.ഇ, നീറ്റ്, കെ.വി.പി.വൈ തുടങ്ങിയ മത്സര പരീക്ഷകൾക്കായി എപ്പോൾ, എങ്ങനെ ഒരുങ്ങണം, പരീക്ഷയെ ഏതു രീതിയിൽ അഭിമുഖീകരിക്കണം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾക്കുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും വെബിനാറിൽ മറുപടി ലഭിക്കും.
സാൻഡി ലേണിങ് സി.ഇ.ഒയും ഐ.ഐ.ടി മദ്രാസിലെ പൂർവ വിദ്യാർഥിയുമായ സി. മുഹമ്മദ് അജ്മൽ, സ്റ്റം ജീനിയസ് അക്കാദമിക് ഹെഡും ഐ.ഐ.ടി മദ്രാസ് പൂർവ വിദ്യാർഥിയുമായ ഷഫീർ അമ്പാട്ട്, കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് M.B.B.S പൂർത്തിയാക്കിയ ഡോ. ദുനൂനുൽ ഷിബിലി എന്നിവർ വിദ്യാർഥികളുമായി സംവദിക്കും. സൗജന്യ രജിസ്ട്രേഷന് www.madhyamam.com/webinar സന്ദർശിക്കുക. ഫോൺ: +91 7561881133, +91 7909113368
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.