മാഹി ഐ.ടി..ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

മാഹി: ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ: ഐ.ടി.ഐ യിൽ ദ്വിവത്സര കോഴ്സുകളായ ഫിറ്റർ, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് എന്നീ ട്രേഡുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവരും മാഹിയിൽ സ്ഥിരതാമസമുള്ളവരോ കഴിഞ്ഞ അഞ്ച് വർഷം മാഹി വിദ്യാഭ്യാസ മേഖലയിലെ ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ തുടർച്ചയായി പഠിച്ചവരോ ആയിരിക്കണം.

കേരളത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷ നൽകാവുന്നതാണ്. മാഹി മേഖലയിലെ അഡ്മിഷൻ കഴിഞ്ഞ് ബാക്കി വരുന്ന സീറ്റുകൾ കേരളത്തിലെ വിദ്യാർഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ നൽകും. അപേക്ഷകർക്ക് ഓൺലൈൻ ലിങ്ക് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. http://www.centacpuducherry.in/iti admission ഫോൺ: 0490 2339711, 9495744339.

Tags:    
News Summary - Mahi ITI Admission: Applications invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.