ഹൈദരാബാദ് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 2023-24 വർഷത്തെ ഫുൾടൈം ദ്വിവത്സര എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം http://acad.uohyd.ac.in വെബ്സൈറ്റിലുണ്ട്. അപേക്ഷ ഫീസ് ജനറൽ 600 രൂപ, ഇ.ഡബ്ല്യു.എസ് 550 രൂപ, ഒ.ബി.സി 400 രൂപ, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി (പി.എച്ച്) 275 രൂപ. ഡിസംബർ 15 വരെ അപേക്ഷ സ്വീകരിക്കും. ആദ്യ സെമസ്റ്ററിൽ 50,580 രൂപയും തുടർന്നുള്ള മൂന്ന് സെമസ്റ്ററുകളിൽ 33,000 രൂപ വീതവും ഫീസ് അടക്കണം. കൂടുതൽ വിവരങ്ങൾക്ക് deans@uohyd.ac.in എന്ന ഇ-മെയിലിലും 040 23135000 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.