കേന്ദ്രസർക്കാറിന് കീഴിൽ ഗ്വാളിയറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് (IIITM) 2024-25 വർഷത്തെ ദ്വിവത്സര മുഴുവൻ സമയ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിങ്, ഫിനാൻസ്, ഓപറേഷൻസ്, ഐ.ടി ആൻഡ് സിസ്റ്റംസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് എന്നിവ സ്പെഷലൈസേഷനുകളാണ്. ഗവേഷണാധിഷ്ഠിത ഇന്റേൺഷിപ്പുമുണ്ട്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 60 ശതമാനം മാർക്കിൽ/6.50 CGPAയിൽ കുറയാതെ ഫസ്റ്റ് ക്ലാസ് ബിരുദം. മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ് സ്കോർ ഉണ്ടാവണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ച് ശതമാനം മാർക്കിളവുണ്ട്. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iitm.ac.in/mba ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം.വനിതകൾ/എസ്.ടി/എസ്.ടി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർക്ക് 500 രൂപ മതി. അപേക്ഷാ ഫോറത്തിന്റെ മാതൃക വെബ്സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് mba-admission@iiitm.ac.in എന്ന ഇ-മെയിലിലും 8695009224 എന്ന മൊബൈൽ നമ്പരിലും ബന്ധപ്പെടാം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി മാർച്ച് 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.