ഉത്തരാഖണ്ഡ് കാഷിപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) 2024 വർഷത്തെ ദ്വിവത്സര റസിഡൻഷ്യൽ എം.ബി.എ (അനലിറ്റിക്സ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഭാവി മാനേജർമാരെയും ബിസിനസ് അനലിറ്റിക്സുകളെയും വാർത്തെടുക്കുകയാണ് ലക്ഷ്യം. പാഠ്യപദ്ധതിയിൽ മാനേജ്മെന്റിനും അനലിറ്റിക്സിനും പ്രാമുഖ്യം. രണ്ടാം വർഷം ഡിസർട്ടേഷൻ. മൊത്തം കോഴ്സ് ഫീസ് 18 ലക്ഷം രൂപ വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iimkashipur.ac.in ൽ ലഭിക്കും.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ ബിരുദം.സംവരണ വിഭാഗങ്ങൾക്ക് മാർക്കിളവുണ്ട്. ഐ.ഐ.എം കാറ്റ്-2023 സ്കോർ നേടിയിരിക്കണം. ജിമാറ്റ് സ്കോർ നേടിയിട്ടുള്ളവരെയും പരിഗണിക്കും.
ഓൺലൈനായി ഫെബ്രുവരി 29നകം അപേക്ഷിക്കാം. കാറ്റ് സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് വ്യക്തിഗത അഭിമുഖം നടത്തി തിരഞ്ഞെടുക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.