ഡൽഹി യൂനിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഒാഫ് മാനേജ്മെൻറ് സ്റ്റഡീസ് (FMS) 2018ൽ നടത്തുന്ന മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ), പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് നവംബർ 20വരെ ഒാൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. െഎ.െഎ.എം കാറ്റ് 2017 സ്കോർ അടിസ്ഥാനമാക്കിയാണ് പ്രവേശനം. എം.ബി.എ രണ്ടുവർഷത്തെ ഫുൾടൈം കോഴ്സാണ്.
ഒാേരാ േപ്രാഗ്രാമിനും രജിസ്ട്രേഷൻ ഫീസ് 1000 രൂപ വീതമാണ്. പട്ടികജാതി/വർഗം, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 350 രൂപ വീതം മതിയാകും.
ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത ബാച്ചിലേഴ്സ് ഡിഗ്രി 50 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ നേടി വിജയിച്ചിട്ടുള്ളവർക്കും ഫൈനൽ ഡിഗ്രി വിദ്യാർഥികൾക്കും എം.ബി.എ പ്രോഗ്രാമിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഒ.ബി.സിക്കാർക്കും ഭിന്നശേഷിക്കാർക്കും ബിരുദത്തിന് 45 ശതമാനം മാർക്ക് മതി. പട്ടികജാതി/വർഗക്കാർക്ക് മിനിമം പാസ്മാർക്ക് മതിയാകും.
മാസ്റ്റേഴ്സ് ഡിഗ്രിയും െഎ.െഎ.എം കാറ്റ് 2017 സ്കോറുമാണ് പി.എച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശന യോഗ്യത. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
അക്കാദമിക മികവ്, ക്യാറ്റ് സ്കോർ, ഗ്രൂപ്പ് ചർച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് എം.ബി.എ പ്രവേശനം. ഡൽഹി വാഴ്സിറ്റിയുടെ ഫാക്കൽറ്റി ഒാഫ് മാനേജ്മെൻറ്, ഇതോടൊപ്പം രണ്ടു വർഷത്തെ ഇൗവനിങ് എം.ബി.എ എക്സിക്യൂട്ടിവ്, എം.ബി.എ എക്സിക്യൂട്ടിവ് (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ) പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. നവംബർ 20വരെ ഒാൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.fms.edu, http://www.du.ac.in/ എന്നീ വെബ്സൈറ്റുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.