തിരുവനന്തപുരം: കീം-2023 മുഖേന എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവർക്ക് എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിലെ അപാകം പരിഹരിക്കുന്നതിന് ജൂലൈ 28 വരെ അവസരം. വിവിധ രേഖകൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് മുഖേന വെള്ളിയാഴ്ച വൈകുന്നേരം നാല് വരെ സമർപ്പിക്കാം.
അപാകത പരിഹരിക്കാത്തവരെ ഓപ്ഷൻ നടപടി ആരംഭിക്കുന്ന സമയം താൽക്കാലികമായി എൻ.ആർ.ഐ ഓപ്ഷൻ നൽകാൻ അനുവദിക്കും. എന്നാൽ, അവസാന തീയതിക്കകം അപാകം പരിഹരിച്ചില്ലെങ്കിൽ എൻ.ആർ.ഐ അലോട്ട്മെന്റിന് പരിഗണിക്കില്ല. അലോട്ട്മെന്റ് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന അവസരമാണിതെന്നും പ്രവേശന പരീക്ഷ കമീഷണർ അിയിച്ചു. ഹെൽപ് ലൈൻ നമ്പർ: 04712525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.