മെഡിക്കൽ/ ഡെൻറൽ കോഴ്സുകളിലേക്ക് പ്രവേശനം നടക്കുന്നത് രണ്ട് ധാരയിലാണ്. സംസ്ഥാന സർക്കാർ പ്രവേശനം നടത്തുന്ന സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസസിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) പ്രവേശനം നടത്തുന്ന അഖിലേന്ത്യ േക്വാട്ട സീറ്റുകളുമാണ് ഇവ. സംസ്ഥാന സർക്കാറുകൾ ചുമതലപ്പെടുത്തിയ അേതാറിറ്റിയാണ് സംസ്ഥാന േക്വാട്ട സീറ്റുകളിലേക്ക് അലോട്ട്മെൻറ് നടത്തുന്നത്. കേരളത്തിൽ ഇത് സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറാണ്. പ്രവേശന നടപടികൾ പൂർണമായി മനസ്സിലാക്കിയാകണം അഖിലേന്ത്യ േക്വാട്ട സീറ്റുകളിലേക്കുള്ള കൗൺസലിങ്ങിൽ പെങ്കടുക്കേണ്ടത്.
സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ (ജമ്മു- കശ്മീർ ഒഴികെ) 15 ശതമാനം സീറ്റുകളാണ് പ്രധാനമായും അഖിലേന്ത്യ േക്വാട്ടയുടെ പരിധിയിൽ വരുന്നത്. കേരളത്തിലെ പത്ത് സർക്കാർ മെഡിക്കൽ കോളജുകളിലെയും ആറ് ഡെൻറൽ കോളജുകളിലെയും ആകെ സീറ്റിെൻറ 15 ശതമാനം വീതം സീറ്റ് അഖിലേന്ത്യ േക്വാട്ടയിൽനിന്നാണ് അലോട്ട്മെൻറ് നടത്തുന്നത്. കേരളത്തിലെ 231 എം.ബി.ബി.എസ് സീറ്റുകളും 45 ബി.ഡി.എസ് സീറ്റുകളുമാണ് അഖിലേന്ത്യ ക്വോട്ടയിൽ നികത്തുന്നത്. സംസ്ഥാന അലോട്ട്മെൻറിന് അപേക്ഷിക്കുന്ന വിദ്യാർഥിക്ക് ഒരേസമയം തന്നെ അഖിലേന്ത്യ േക്വാട്ട പ്രവേശനത്തിനും അപേക്ഷിക്കാം.
സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റിന് പുറമെ വിവിധ കേന്ദ്ര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര/ കൽപിത സർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകൾ തുടങ്ങിയവയിലേക്കും അഖിലേന്ത്യ േക്വാട്ടയിൽനിന്നാണ് പ്രവേശനം. എം.സി.സി കൗൺസലിങ് നടപടികളിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്. ഇൗ വർഷം മുതൽ രാജ്യത്തെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂറ്റ് ഒാഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) എന്നിവയിലേക്കും മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വഴിയായിരിക്കും അലോട്ട്മെൻറ്.
അഖിലേന്ത്യ േക്വാട്ട പ്രവേശനം തേടുന്ന നീറ്റ് യോഗ്യത നേടിയ വിദ്യാർഥികൾ www.mcc.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇതിനുള്ള നടപടികൾ വൈകാതെ ആരംഭിക്കും. വിവിധ ഘട്ടമായാണ് കൗൺസലിങ് നടപടികൾ.
അപേക്ഷ സമർപ്പണം തുടങ്ങുന്ന ഘട്ടത്തിൽ വെബ്സൈറ്റിൽ വിദ്യാർഥിയുടെ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്യണം. ഇൗ ഘട്ടത്തിൽ അപേക്ഷകന് റോൾ നമ്പറും പാസ്വേഡും ലഭിക്കും. ഇത് ഉപയോഗിച്ചാണ് കൗൺസലിങ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.
റോൾ നമ്പറും പാസ്വേഡും ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ ഒാൺലൈനായി കൗൺസലിങ് ഫീസ് അടയ്ക്കണം.
പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് ലോക് ചെയ്യുന്നതാണ് ഇൗ ഘട്ടം. നീറ്റ് സ്കോർ കൂടെ പരിഗണിച്ച് പ്രവേശനസാധ്യതയുള്ള സ്ഥാപനങ്ങൾ കൂടെ ഉൾപ്പെടുത്തിയായിരിക്കണം ചോയ്സ് പൂരിപ്പിച്ച് നിശ്ചത സമയത്തിനകം ലോക്കിങ് നടത്തേണ്ടത്. ചോയ്സ് പൂരിപ്പിച്ച് ലോക്കിങ് നടത്തിയാൽ പിന്നീട് തിരുത്താനാകില്ല. എത്ര ചോയ്സ് വേണമെങ്കിലും ചേർക്കാം. സമയപരിധിക്കകം ലോക്കിങ് നടത്തിയില്ലെങ്കിൽ പൂരിപ്പിച്ച ചോയ്സ് യാന്ത്രികമായി ലോക്കിങ് ആയി മാറും. ലോക്കിങ് നടത്തിയ ചോയ്സ് പിന്നീടുള്ള ഉപയോഗത്തിനായി പ്രിൻറൗട്ട് എടുത്തുവെക്കണം.
എം.സി.സി പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ചുള്ള തീയതിയിൽ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻറ് വിവരം പരിശോധിക്കാം.
അലോട്ട്മെൻറ് ലഭിച്ചവർ അലോട്ട്മെൻറ് ലെറ്റർ സഹിതം കോളജിൽ പ്രവേശനം നേടണം. കോവിഡ് സാഹചര്യത്തിൽ പ്രവേശനം നേടുന്നതിൽ ക്രമീകരണങ്ങൾ വരുത്തുന്നെങ്കിൽ അക്കാര്യം വെബ്സൈറ്റ് വഴി അറിയാനാകും. രണ്ട് റൗണ്ട് അലോട്ട്മെൻറും അവശേഷിക്കുന്ന സീറ്റുകളിലേക്ക് ഒരു മോപ് അപ് റൗണ്ട് അലോട്ട്മെൻറുമാണ് കഴിഞ്ഞവർഷങ്ങളിൽ എം.സി.സി നടത്തിയത്. മോപ് അപ് റൗണ്ടിനുശേഷവും ബാക്കിയുള്ള സർക്കാർ മെഡിക്കൽ കോളജുകളിലെ സീറ്റുകൾ അതത് സംസ്ഥാനങ്ങൾക്ക് തിരികെ നൽകുകയും സംസ്ഥാന േക്വാട്ടയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്യും.
2019ലെ എം.ബി.ബി.എസ് അഖിലേന്ത്യാ േക്വാട്ട പ്രവേശനത്തിൽ രണ്ടാം റൗണ്ടിനുശേഷം അലോട്ട്മെൻറ് ലഭിച്ചവരുടെ അവസാന നീറ്റ് റാങ്ക് വിവരം:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.