തിരുവനന്തപുരം: എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്ക് അലോട്ടമെന്‍റ് പരിശോധിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്.
അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമോയുടെ പ്രിന്‍റ് കൈവശം സൂക്ഷിക്കണം. അലോട്ട്മെന്റ് മെമോയുടെ പ്രിന്‍റ്ഔട്ട് എടക്കാനും ഫീസ് അടക്കാനുമുള്ള സൗകര്യം ചൊവ്വാഴ്ച വെകുന്നേരം നാല് വരെ ലഭ്യമായിരിക്കും.
ഫീസ് അടച്ച ശേഷം വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ മാർച്ച് 16 മുതൽ 19 വരെ ഉച്ചക്ക് രണ്ടിന് മുമ്പ് പ്രോസ്പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരായി പ്രവേശനം നേടേണ്ടതാണ്. പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റ് റദ്ദാക്കും.
അലോട്ട്മെന്റിന് ശേഷം ഒഴിഞ്ഞ സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ഓൺലൈൻ മോപ് കൗൺസിലിങ്ങിലൂടെ നടപ്പാക്കും.
അലോട്ട്മെന്റ് സംബന്ധിച്ച വിശദ വിവരങ്ങൾ www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി ഹെൽപ് ലൈൻ നമ്പറായ 04712525300 ൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.