representtaional image

ഈജിപ്തിൽ എം.ബി.ബി.എസ്: അപേക്ഷ 20 വരെ

കോഴിക്കോട്: നാഷനൽ മെഡിക്കൽ കമീഷനും ലോകാരോഗ്യ സംഘടനയും അംഗീകരിച്ച എം.ബി.ബി.എസ് കോഴ്സ് ചുരുങ്ങിയ ഫീസ് നൽകി വിദേശത്ത് പഠിക്കാൻ അവസരം. ഒരു പതിറ്റാണ്ടിന്റെ പരിചയമുള്ള കോഴിക്കോട്ടെ ഡോ. എക്സ്പർട്ട് എഡ്യു.ലിങ്ക്സ് (Dr. Expert Edulinks) എന്ന സ്ഥപനമാണ് ഈജിപ്തിലെ കൈറോ സർവകലാശാലയിൽ പഠനാവസരമൊരുക്കുന്നത്. അധ്യാപകരായി ഇന്ത്യൻ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

10,044 കിടക്കകളുള്ള 12 ആശുപത്രികളാണ് വിദ്യാർഥികൾക്ക് പരിശീലനത്തിനായി ​കൈറോയിൽ ലഭിക്കുക. ആഗോള റാങ്കിൽ 306ാം സ്ഥാനമാണ് കൈറോ സർവകലാശാലക്കുള്ളത്. നിരവധി മലയാളി വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഈജിപ്തിലെ നെഹ്ദ യൂനിവേഴ്‌സിറ്റിയും ഓസ്ട്രിയയിലെ മെഡിക്കൽ യൂനിവേഴ്സിറ്റി ഓഫ് വിയന്നയും സംയുക്തമായി നടപ്പാക്കുന്ന സ്കോളർഷിപ്പിൽ 50 ശതമാനം ഇളവ് ലഭിക്കും. പഠനശേഷം ഇന്ത്യയിലെ ‘നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ’ പരീക്ഷ പാസാവാനുള്ള പരിശീലനവും ഡോ. എക്സ്പർട്ട് എഡ്യു.ലിങ്ക് നൽകും. കൂടാതെ ആദ്യം ചേരുന്ന 50 വിദ്യാർഥികൾക്ക് വർഷത്തിൽ 50 ലക്ഷത്തിന്റെ സ്കോളർഷിപ്പും ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് ​​ഫോൺ: +917025719000, +917025729000.

Tags:    
News Summary - MBBS in Egypt: Application till 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.