കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലെ (താംബരം) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധ ഇക്കൊല്ലം നടത്തുന്ന എം.ഡി (സിദ്ധ) കോഴ്സിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. മൂന്ന് വർഷമാണ് പഠന കാലാവധി. സെൻട്രൽ കൗൺസിൽ ഒാഫ് ഇന്ത്യൻ മെഡിക്കൽ (സി.സി.െഎ.എം) അംഗീകരിച്ചിട്ടുള്ള സിലബസും കരിക്കുലവുമാണ് ഇൗ കോഴ്സിനുള്ളത്. ആറ് സ്പെഷാലിറ്റികളിലാണ് പഠനാവസരം. ചെന്നൈയിലെ ഡോ. എം.ജി.ആർ മെഡിക്കൽ യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്.
യോഗ്യത: അംഗീകൃത ബി.എസ്.എം.എസ് ബിരുദമുണ്ടാവണം. സി.ആർ.ആർ.െഎ പൂർത്തിയായിരിക്കണം. സ്റ്റേറ്റ് കൗൺസിൽ ഒാഫ് ഇന്ത്യൻ മെഡിസിനിലോ സെൻട്രൽ കൗൺസിൽ ഒാഫ് ഇന്ത്യൻ മെഡിസിനിലോ രജിസ്റ്റർ ചെയ്തിട്ടുള്ളവരാകണം. അഖിലേന്ത്യ ആയുഷ് പി.ജി എൻട്രൻസ് ടെസ്റ്റിെൻറ (എ.െഎ.എ.പി.ജി.ഇ.ടി - 2017) മെറിറ്റ് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.
ഏതെങ്കിലും ഡിസിപ്ലിനിൽ എം.ഡി (സിദ്ധ) യോഗ്യത നേടിയിട്ടുള്ളവർക്ക് മറ്റൊരു ഡിസിപ്ലിനിലേക്ക് അപേക്ഷിക്കാവുന്നതാണ്.
എന്നാൽ, ഇത്തരക്കാർക്ക് സ്റ്റൈപൻഡ് ലഭിക്കില്ല. അപേക്ഷാഫോറവും വിശദവിവരവും
www.nischennai.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺേലാഡ് ചെയ്യാം. നിർേദശാനുസരണം തയാറാക്കിയ പൂർണമായ അപേക്ഷകൾ സെപ്റ്റംബർ 13വരെ സ്വീകരിക്കും.
അപേക്ഷാഫീസ് 1500 രൂപയാണ്. പട്ടികജാതി/വർഗക്കാർക്ക് 1000 രൂപ മതി. ദ ഡയറക്ടർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധക്ക് ചെന്നൈയിൽ മാറാവുന്ന തരത്തിൽ ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നുമെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റായി മറ്റ് രേഖകൾക്കൊപ്പം അപേക്ഷ ഫീസ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്ത് അയക്കണം. അപേക്ഷാർഥിയുടെ പേരും വിലാസവും ഡി.ഡിക്ക് പിറകിൽ എഴുതാൻ മറക്കരുത്.
പൂർണമായ അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം രജിസ്േട്രഡ് തപാലിൽ സെപ്റ്റംബർ 13നകം കിട്ടത്തക്കവണ്ണം ദ ഡയറക്ടർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധ, താംബരം സാനറ്റോറിയം, ചെന്നൈ- 60004, തമിഴ്നാട് എന്ന വിലാസത്തിൽ അയക്കണം.
വെബ്സൈറ്റിലെ നിർദേശങ്ങൾ പാലിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
അഡ്മിഷൻ കൗൺസലിങ് സെപ്റ്റംബർ 22ന് നടക്കും.
ചെെന്നെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സിദ്ധയിൽ െവച്ചാണ് കൗൺസലിങ്ങും സീറ്റ് അലോട്ട്മെൻറും നടത്തുക. ആകെ 46 സീറ്റുകളിലാണ് പ്രവേശനം. വനിതകൾക്കും പുരുഷന്മാർക്കും ഹോസ്റ്റൽ സൗകര്യമുണ്ട്.
ആദ്യമായി എം.ഡി സിദ്ധ കോഴ്സ് പഠിക്കുന്നവർക്ക് സ്റ്റൈപൻഡ് ലഭിക്കും.
അഡ്മിഷനായി തെരഞ്ഞെടുക്കെപ്പടുന്നവർ ആദ്യവർഷത്തെ കോഴ്സ് ഫീസായി 40,300 രൂപ കൗൺസലിങ് സമയത്ത് നൽകണം.
ഡിമാൻഡ് ഡ്രാഫ്റ്റായി വേണം ഫീസ് നൽകേണ്ടത്. എ.െഎ.എ.പി.ജി.ഇ.ടി- 2017 െൻറ മെറിറ്റടിസ്ഥാനത്തിൽ കൗൺസലിങ്ങിനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് www.nischennai.org എന്ന വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.