മെഡിക്കൽ/എൻജിനീയറിങ്​ പ്രവേശനം:ഒാൺലൈൻ അപേക്ഷ ഇന്നു​മുതൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​/ ആ​ർ​ക്കി​ടെ​ക്​​ച​ർ/ ഫാ​ർ​മ​സി/ മെ​ഡി​ക്ക​ൽ/ മെ​ ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ശ​നി​യാ​ഴ്​​ച​ ഉ​ച്ച​ മു​ത​ൽ www.cee.kerala.gov.in വ​ഴി ഒാ​ൺ​ലൈ​ൻ അ ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫെ​ബ്രു​വ​രി 25ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​നു​ മു​മ്പ്​ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം പൂ​ർ​ത്ത ി​യാ​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​റു​ മാ​സ​ത്തി​ന​കം എ​ടു​ത്ത ഫോ​േ​ട്ടാ, ഒ​പ്പ്, ജ​ന​ന തീ​യ​തി രേ​ഖ, നേ​റ്റി​വി​റ്റി രേ​ഖ എ​ന്നി​വ​യും ഇൗ ​സ​മ​യ​ത്തി​ന​കം അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ്​ അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ ഫെ​ബ്രു​വ​രി 29ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ സ​മ​യ​മു​ണ്ട്. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും ത​പാ​ലി​ൽ അ​​യ​ക്കേ​ണ്ട. ഏ​തെ​ങ്കി​ലും ഒ​രു കോ​ഴ്​​സി​നോ/ എ​ല്ലാ കോ​ഴ്​​സു​ക​ളി​ലേ​ക്കു​മോ ഉ​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ ഒ​രു അ​പേ​ക്ഷ മ​തി. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ/ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ​ക്ക് (കീം 2020)​ ​ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ്​: എ​ൻ​ജി​നീ​യ​റി​ങ്​ മാ​ത്രം/ ബി.​ഫാം മാ​ത്രം/ ര​ണ്ടും കൂ​ടി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ ഫീ​സ്​ 700 രൂ​പ, എ​സ്.​സി വി​ഭാ​ഗ​ത്തി​ന്​ 300 .

ആ​ർ​ക്കി​ടെ​ക്​​ച​ർ മാ​ത്രം/ മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​ അ​നു​ബ​ന്ധം മാ​ത്രം/ ര​ണ്ടും കൂ​ടി ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 500. എ​സ്.​സി​ 200. എ​ൻ​ജി​നീ​യ​റി​ങ്​/ ബി.​ഫാം/ ആ​ർ​ക്കി​ടെ​ക്​​ച​ർ/ മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​​ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ൾ എ​ന്നി​വ​ക്ക്​ ഒ​ന്നി​ച്ച്​ അ​പേ​ക്ഷി​ക്കാ​ൻ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 900. എ​സ്.​സി വി​ഭാ​ഗ​ത്തി​ന്​ 400. എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ ഫീ​സി​ല്ല.

Tags:    
News Summary - Medica-Engineering admission-Career and education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.