തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്‍റ് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്വാശ്രയ കേളാജുകളിൽ എൻ.ആർ.ഐ ക്വോട്ടയിൽ ഓപ്ഷനുകളില്ലാതിരുന്ന 46 എം.ബി.ബി.എസ് സീറ്റുകൾ മോപ് അപ് ഘട്ടത്തിൽ സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റിയാണ് അലോട്ട്മെന്‍റ് നടത്തിയത്.
മൊത്തം 484 എം.ബി.ബി.എസ് സീറ്റുകളിലേക്കും 604 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് ഈ ഘട്ടത്തിൽ അലോട്ട്മെന്‍റ് നടത്തിയത്. 484 എം.ബി.ബി.എസ് സീറ്റുകളിൽ 34 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളിലും ബാക്കി സ്വാശ്രയ കോളജുകളിലുമാണ്. സർക്കാർ, സ്വാശ്രയ കോളജുകളിലായി എം.ബി.ബി.എസിന് 159 പേർക്കാണ് സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്‍റ് ലഭിച്ചത്. 20 ലക്ഷം വാർഷിക ഫീസുള്ള എൻ.ആർ.ഐ സീറ്റുകളാണ് 6-7.5 ലക്ഷം രൂപ ഫീസുള്ള സ്റ്റേറ്റ് മെറിറ്റിലേക്ക് മാറ്റിയത്.
അലോട്ട്മെന്‍റ് മെമ്മോ വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാണ്. പുതുതായി അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ മെമ്മോയിൽ രേഖപ്പെടുത്തിയതും പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ തുക (ബാധകമെങ്കിൽ) ഓൺലൈനായോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടക്കുകയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുമ്പായി കോളജുകളിൽ പ്രവേശനം നേടുകയും ചെയ്യണം.
അലോട്ട്മെന്‍റ് ലഭിച്ചവർ ഹോം പേജിൽ നിന്ന് േഡറ്റ ഷീറ്റ് ഡൗൺലോഡ് ചെയ്തെടുക്കണം. പ്രവേശന സമയത്ത് അലോട്ട്മെന്‍റ് മെമ്മോയും േഡറ്റ ഷീറ്റും പ്രോസ്പെക്ടസിൽ നിർദേശിച്ച രേഖകളും കോളജിൽ സമർപ്പിക്കണം. മോപ് അപ് അലോട്ട്മെന്‍റിന് ശേഷം എം.ബി.ബി.എസ്/ ബി.ഡി.എസ് സീറ്റുകളിൽ മാറ്റം അനുവദിക്കില്ല. മോപ് അപ് അലോട്ട്മെന്‍റ് ലഭിച്ചവർക്ക് നേരേത്ത അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ടെങ്കിൽ അതുപ്രകാരം ലഭിച്ച പ്രവേശനം റദ്ദാകും. മോപ് അപ് അലോട്ട്മെന്‍റ് ലഭിച്ച് നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്‍റിലൂടെ പ്രവേശനം നേടിയ ശേഷം സീറ്റ് നഷ്ടപ്പെടുത്തുന്നവരുടെയും മോപ് അപ് രജിസ്ട്രേഷൻ ഫീസ് പിഴയായി ഈടാക്കും.
മോപ് അപ് അലോട്ട്മെന്‍റിലൂടെയോ മുൻ അലോട്ട്മെന്‍റിലൂടെയോ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനം നേടിയ ശേഷം സീറ്റ് നഷ്ടപ്പെടുത്തിയാൽ പ്രോസ്പെക്ടസ് പ്രകാരമുള്ള പിഴ ഈടാക്കും. മോപ് അപ് അലോട്ട്മെന്‍റിന് ശേഷം എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകളിൽ ഒഴിവുണ്ടായാൽ സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിലൂടെ നികത്തും. നിലവിൽ അലോട്ട്മെന്‍റ് ലഭിച്ചവരെയും മോപ് അപ് റൗണ്ടിലൂടെ ലഭിച്ചവരെയും സ്ട്രേ വേക്കൻസിയിലേക്ക് പരിഗണിക്കില്ല. ഇതുസംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.