തിരുവനന്തപുരം: മെഡിക്കൽ പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തെ ആദ്യ പത്ത് റാങ്കുകാരിൽ ഒമ്പത് പേർക്കും സംസ്ഥാന അലോട്ട്മെൻറിന് മുേമ്പ എം.ബി.ബി.എസ് പ്രവേശനം. ഒരാൾ മാത്രമാണ് സംസ്ഥാന പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെൻറിന് കാക്കുന്നത്.
മറ്റുള്ളവർ ന്യൂഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്), പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച് (ജിപ്മെർ) എന്നിവിടങ്ങളിലും അഖിലേന്ത്യ േക്വാട്ടയിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലും പ്രവേശനം നേടി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ ജെസ് മരിയ ബെന്നിയും മൂന്നാം റാങ്കുകാരി എം.എ. സേബയും നാലാം റാങ്കുകാരൻ അറ്റ്ലിൻ ജോർജും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടി. രണ്ടാം റാങ്ക് നേടിയ സംറീൻ ഫാത്തിമ ജിപ്മെറിൽ പ്രവേശനം നേടി.
അഞ്ചാം റാങ്കുകാരി മെറിൻ മാത്യു ജിപ്മെർ തെരഞ്ഞെടുത്തു. ആറാം റാങ്കുകാരൻ ഹെൽവിൻ വർഗീസും ഏഴാം റാങ്ക് നേടിയ കെ. അഭിജിത്തും ഡൽഹി എയിംസ് തെരഞ്ഞെടുത്തു. എട്ടാം റാങ്കുകാരൻ ഇജാസ് ജമാൽ ‘ജിപ്മെറി’ൽ പ്രവേശനം നേടി. ഒമ്പതാം റാങ്കുകാരൻ റിച്ചു കൊക്കാട്ട് ആണ് സംസ്ഥാന അലോട്ട്മെൻറിന് കാത്തിരിക്കുന്നത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ചേരാനാണ് റിച്ചുവിെൻറ തീരുമാനം.
വെല്ലൂർ സി.എം.സി റാങ്കിൽ എട്ടാം സ്ഥാനത്ത് എത്തിയെങ്കിലും കോഴ്സ് കാലയളവിന് പുറമെ രണ്ടുവർഷം ഗ്രാമീണസേവനത്തിന് ബോണ്ട് വെക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ ഒഴിവാക്കി. പത്താം റാങ്കുകാരൻ എം. മുഹമ്മദ് ജാസ്മിനും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടി. ഒേട്ടറെ മുൻനിര റാങ്കുകാർ അഖിലേന്ത്യ േക്വാട്ടയിൽ കേരളത്തിനകത്തും പുറത്തും പ്രവേശനം നേടിക്കഴിഞ്ഞു.മെഡിക്കൽ പ്രവേശനത്തിന് ആദ്യം തെരഞ്ഞെടുക്കുന്ന എയിംസ്, ജിപ്മെർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇത്തവണ ആദ്യഘട്ടത്തിൽ വർധിച്ച മലയാളി സാന്നിധ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.