തിരുവനന്തപുരം: മെഡിക്കൽ/ഡെൻറൽ/അനുബന്ധ കോഴ്സുകളിലേക്കുള്ള സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് ആഗസ്റ്റ് എട്ടിനു ശേഷം. കോടതി ഇടപെടലിനെതുടർന്ന് തടസ്സപ്പെട്ട അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് സുപ്രീംകോടതി വിധി അനുകൂലമായതോടെ ബുധനാഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
ഇത് പ്രകാരം വിദ്യാർഥികൾക്ക് കോളജുകളിൽ പ്രവേശനം നേടാനുള്ള അവസാന തീയതി ആഗസ്റ്റ് എട്ടാണ്. ഇതിനുശേഷം അഖിലേന്ത്യ ക്വോട്ടയിൽ ഒഴിവുള്ള സീറ്റുകൾ സംസ്ഥാനങ്ങൾക്ക് തിരികെ നൽകും. ഇൗ സീറ്റുകൾ കൂടി ചേർത്തുവേണം സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാൻ. ജൂലൈ 26ന് സംസ്ഥാനത്തെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
എന്നാൽ, മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിെൻറയും പിന്നീട് മുംബൈ ൈഹകോടതി നാഗ്പൂർ ബെഞ്ചിെൻറയും ഇടപെടലിനെ തുടർന്ന് അഖിലേന്ത്യ ക്വോട്ടയിലെ രണ്ടാം അലോട്ട്മെൻറ് ജൂലൈ 12ന് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ഇത് അനിശ്ചിതമായി നീണ്ടതോടെ സംസ്ഥാന അലോട്ട്മെൻറും നീട്ടാൻ നിർബന്ധിതമായി. അഖിലേന്ത്യ ക്വോട്ടയിൽനിന്ന് തിരികെ ലഭിക്കുന്ന സീറ്റുകൾ ചേർക്കാതെ രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത് കുട്ടികളെ വലക്കുമെന്ന സാഹചര്യത്തിലാണ് നീട്ടിയത്. രണ്ടാം അലോട്ട്മെൻറിനായി ഇതിനകം ഒാപ്ഷൻ ക്ഷണിച്ചിട്ടുണ്ട്.
രണ്ടാം അലോട്ട്മെൻറിനു ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മോപ് അപ് റൗണ്ട് (സ്പോട്ട് അഡ്മിഷൻ) കൗൺസലിങ്ങിലൂടെയാണ് പ്രവേശനം നൽകേണ്ടത്. നേരത്തേ മെഡിക്കൽ കൗൺസിൽ നിശ്ചയിച്ച സമയക്രമം അനുസരിച്ചാണ് അഖിലേന്ത്യ ക്വോട്ട, സംസ്ഥാന അലോട്ട്മെൻറുകൾ നടന്നത്. കോടതി ഇടപെടലോടെ ഇത് താളം തെറ്റിയതിനാൽ പുതിയ സമയക്രമം നിശ്ചയിക്കേണ്ടിയും വരും. സംസ്ഥാന അലോട്ട്മെൻറിൽ മോപ് അപ് റൗണ്ടിനു ശേഷവും സീറ്റുകൾ ഒഴിവുണ്ടായാൽ അവ മാനേജ്മെൻറുകൾക്ക് നികത്താം. പഴയ സമയക്രമം അനുസരിച്ച് ആഗസ്റ്റ് എട്ടിനകം മോപ് അപ് റൗണ്ട് പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.