തിരുവനന്തപുരം: 2017ലെ മെഡിക്കൽ /അനുബന്ധ കോഴ്സുകളിലെ ഒന്നാംഘട്ട അലോട്ട്മെൻറ് 20.07.2017ന് പ്രസിദ്ധീകരിക്കും. ഒന്നാംഘട്ടത്തിൽ സർക്കാർ മെഡിക്കൽ /െഡൻറൽ കോളജുകളിലേക്ക് ഓപ്ഷൻ സമർപ്പിക്കാം. മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെൻറ് നടപടിക്രമങ്ങൾ ആഗസ്റ്റ് എട്ടിന് ആരംഭിക്കും. രണ്ടാംഘട്ടത്തിൽ സ്വാശ്രയ മെഡിക്കൽ/െഡൻറൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട, എൻ.ആർ.െഎ േക്വാട്ട എന്നിവ ഉൾപ്പെടെ മുഴുവൻ എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിലും പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും.
സ്വാശ്രയ മെഡിക്കൽ/െഡൻറൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട സീറ്റുകളിലേക്കും എൻ.ആർ.ഐ േക്വാട്ട സീറ്റുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഇൗ കാറ്റഗറിയിൽപെടുന്നു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന മുറക്ക് അവ പ്രവേശനപരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. എൻ.ആർ.െഎ േക്വാട്ടയിലേക്ക് അപേക്ഷിക്കുന്നവർ വെബ്സൈറ്റിൽ ലഭ്യമായ 20.06.2017 തീയതിയിലെ ഓഫിസ് വിജ്ഞാപനം ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.