തിരുവനന്തപുരം: എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്സുകൾക്ക് അഖിലേന്ത്യ ക്വോട്ട, കേന്ദ്ര/ കൽപിത സർവകലാശാലകൾ/ ഇ.എസ്.െഎ കോർപറേഷൻ മെഡിക്കൽ കോളജുകൾ/ എയിംസ്, ജിപ്മെർ എന്നിവയിലെ പ്രവേശനത്തിനുള്ള സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. www.mcc.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 27 മുതൽ നവംബർ രണ്ടിന് വൈകീട്ട് അഞ്ചുവരെ നടത്താം.
കൗൺസലിങ് ഫീസ് അടയ്ക്കാൻ നവംബർ രണ്ടിന് വൈകീട്ട് ഏഴുവരെ സമയമുണ്ടാകും. ഒക്ടോബർ 28 മുതൽ നവംബർ രണ്ടിന് രാത്രി 11.59 വരെ ചോയ്സ് ഫില്ലിങ് നടത്താം. ചോയ്സ് ലോക്കിങ്ങിനുള്ള സമയം അവസാനിക്കുന്നതും നവംബർ രണ്ടിന് 11.59നാണ്. ആദ്യ റൗണ്ട് അലോട്ട്മെൻറ് നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. നവംബർ ആറ് മുതൽ 12 വരെ അലോട്ട്മെൻറ് ലഭിച്ചവർക്ക് കോളജിൽ പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യാം.
നവംബർ 18 മുതൽ 22ന് വൈകീട്ട് മൂന്നുവരെ രണ്ടാം ഘട്ടത്തിലേക്കുള്ള രജിസ്ട്രേഷൻ/ഫീസടക്കൽ എന്നിവ നടത്താം. ഫീസടക്കാൻ 22ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ടാകും. ചോയ്സ് ഫില്ലിങ് നവംബർ 19 മുതൽ 22ന് രാത്രി 11.59 വരെ നടത്താം. ചോയ്സ് ലോക്കിങ് 22ന് വൈകീട്ട് മൂന്നുമുതൽ രാത്രി 11.59 വരെയാണ്. രണ്ടാം റൗണ്ട് അേലാട്ട്മെൻറ് നവംബർ 25ന് പ്രസിദ്ധീകരിക്കും.
നവംബർ 26 മുതൽ ഡിസംബർ രണ്ടുവരെ അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ റിപ്പോർട്ട് ചെയ്യാം. പ്രവേശനം നേടാതെ അവശേഷിക്കുന്ന അഖിലേന്ത്യ ക്വോട്ട സീറ്റുകൾ ഡിസംബർ മൂന്നിന് ബന്ധപ്പെട്ട സ്റ്റേറ്റ് ക്വോട്ടയിലേക്ക് തിരികെ നൽകും. രണ്ട് അലോട്ട്മെൻറിനുശേഷം കേന്ദ്ര/ കൽപിത സർവകലാശാലകൾ/ ഇ.എസ്.െഎ കോർപറേഷൻ മെഡിക്കൽ കോളജുകൾ/ എയിംസ്/ ജിപ്മെർ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മോപ് അപ് റൗണ്ട് അലോട്ട്മെൻറ് നടത്തും. ഇതിനായി ഡിസംബർ 10 മുതൽ 14ന് വൈകീട്ട് മൂന്നുവരെ രജിസ്ട്രേഷൻ നടത്താം. 14ന് വൈകീട്ട് അഞ്ചുവരെ ഫീസടയ്ക്കാം.
ഡിസംബർ 11മുതൽ 14 ന് രാത്രി 11.59 വരെ ചോയ്സ് ഫില്ലിങ് നടത്താം. 14ന് വൈകീട്ട് മൂന്നുമുതൽ രാത്രി 11.59 വരെ ചോയ്സ് ലോക്കിങ് നടത്താം. ഡിസംബർ 17ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. 18 മുതൽ 24 വരെ അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ റിപ്പോർട്ട് ചെയ്യാം. മോപ് അപ് റൗണ്ടിനുശേഷവും അവശേഷിക്കുന്ന സീറ്റുകൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തിരികെ നൽകുകയും ഇൗ സീറ്റുകളിലേക്ക് ഡിസംബർ 28 നും 31നും ഇടയിൽ അലോട്ട്മെൻറ് നടത്തുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.