തിരുവനന്തപുരം: 2018ലെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലെ പ്രവേശനത്തിന് ഒാൺലൈൻ അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മെഡിക്കൽ/അനുബന്ധ കോഴ്സുകളും ആർക്കിടെക്ചർ കോഴ്സും കൂട്ടിച്ചേർക്കുന്നതിന് അവസരം ലഭിക്കും.
ഇതിനകം കീം 2018ൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും കോഴ്സുകളോ ആർക്കിടെക്ചർ കോഴ്സോ ആവശ്യമുള്ള പക്ഷം അതിലേക്കായി പുതുതായി ഒാൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ സൗകര്യം ലഭിക്കും.
ഇതിനോടകം ഏതെങ്കിലും കോഴ്സിലേക്ക് പ്രവേശന പരീക്ഷാ കമീഷണർക്ക് ഒാൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് മെഡിക്കൽ/അനുബന്ധ കോഴ്സുകളോ ആർക്കിടെക്ചർ കോഴ്സോ നിലവിലെ അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് മേൽപറഞ്ഞ കോഴ്സുകൾക്കായി പുതുതായി ഒാൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുമുള്ള സൗകര്യം പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ മേയ് അഞ്ചുമുതൽ 12വരെ വൈകീട്ട് അഞ്ചുവരെ ലഭ്യമാക്കുന്നതാണ്. ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷകർ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വറ്റ് (നീറ്റ്-യു.ജി) 2018 പരീക്ഷ എഴുതി കീം 2018 പ്രോസ്പെക്ടസ് പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയിരി
ക്കണം.
ബി.ആർക്ക് പ്രവേശനത്തിന് അപേക്ഷകർ നാഷനൽ ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) 2018 എഴുതി യോഗ്യതനേടിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.