കണ്ണൂർ: മെഡിക്കൽ കോളജ് സീറ്റിൽ ഫീസ് വർധിപ്പിക്കാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കണ്ണൂരിൽ പറഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ വെ ബ്സൈറ്റ് തുറന്നുകൊടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് അനുസരിക്കും.
എന്നാൽ, വെബ്സൈറ്റ് തുറക്കാതിരുന്നാലും കേരളത്തിൽ സീറ്റുകൾ ഒഴിവുവരാറില്ല. വിദഗ്ധരുടെ അഭിപ്രായംതേടി കേരളത്തിലെ കുട്ടികളുടെ ഭാവിയോർത്ത് ഒന്നുകൂടി ശ്രമം നടത്തും. നീറ്റും മെറിറ്റും വന്നപ്പോൾ കേരളത്തിൽ കാപ്പിറ്റേഷൻ ഫീസ് ഇല്ലാതായി.
ഏകീകൃത ഫീസിലേക്കു പോയപ്പോഴും കേരളത്തെ കുറ്റപ്പെടുത്താനായിരുന്നു മത്സരം. എന്നാൽ, അതേ ആളുകൾ ഫീസ് കുറവ് കേരളത്തിലാണെന്ന് പറയുന്ന അവസ്ഥയിലേക്കു വന്നിരിക്കുകയാണ് -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.