തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ഡെൻറൽ, അനുബന്ധ കോഴ്സുകളിൽ പ്രേവശനത ്തിനുള്ള റാങ്ക് പട്ടിക തയാറാക്കാൻ വിദ്യാർഥികൾ നീറ്റ് പരീക്ഷ ഫലം പ്രവേശനപരീക്ഷ കമീഷണർക്ക് ഒാൺലൈനായി സമർപ്പിക്കണം. ജൂൺ 16 മുതൽ 21ന് വൈകീട്ട് അഞ്ച് വരെ www.cee.kerala.gov.inൽ ഇതിന് അവസരമുണ്ട്. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും അപേക്ഷയിൽ മെഡിക്കൽ കോഴ്സുകൾ ചേർക്കാൻ വിട്ടുപോയവർക്ക് അവ ചേർക്കാനും ഇൗ തീയതികളിൽ സൗകര്യമുണ്ട്.
ഇതിനുപുറമെ നീറ്റ് പരീക്ഷയിൽ യോഗ്യത നേടുകയും കേരളത്തിൽ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവരുമായവർക്ക് ജൂൺ 19ന് വൈകീട്ട് മൂന്നിന് ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ജൂൺ 20 മുതൽ 21ന് വൈകീട്ട് അഞ്ചിന് വരെ നീറ്റ് പരീക്ഷഫലം പ്രവേശനപരീക്ഷ കമീഷണർക്ക് സമർപ്പിക്കാം. നിശ്ചിത സമയത്തിനകം നീറ്റ് പരീക്ഷഫലം ഒാൺലൈനായി സമർപ്പിക്കാത്തവരെ മെഡിക്കൽ/അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.