മെഡിക്കൽ/ ഡെൻറൽ പ്രവേശനം; അഖിലേന്ത്യ ക്വോട്ടയിലും സാധ്യതകളേറെ

തിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ കോഴ്​സുകളിലേക്ക്​​ സംസ്ഥാനത്തെ പ്രവേശന നടപടികൾക്ക്​ പുറമെ അഖിലേന്ത്യ ക്വോട്ടയിലും പ്രവേശന സാധ്യതകളുണ്ട്​. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ ഡയറക്​ടറേറ്റ്​ ജനറൽ ഒാഫ്​ ഹെൽത്ത്​ സർവിസസിന്​ കീഴിലുള്ള മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റിയാണ് (എം.സി.സി)​ അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ കൗൺസലിങ്​ നടപടികൾ നടത്തുന്നത്​. നീറ്റ്​ യു.ജി പരീക്ഷയിൽ ഉയർന്ന റാങ്കുള്ളവർക്ക്​ സംസ്ഥാനത്തിന്​ പുറത്തുള്ള മികച്ച മെഡിക്കൽ കോളജുകളിൽ പഠനത്തിന്​ അവസരം തുറക്കുന്നതാണ്​ അഖിലേന്ത്യ ക്വോട്ട പ്രവേശനം. രാജ്യത്തെ മുൻനിര സ്ഥാപനങ്ങളായ എയിംസ്​, ജിപ്​മെർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന കൗൺസലിങ്ങും എം.സി.സിയാണ്​ നിർവഹിക്കുന്നത്​. പ്രവേശന നടപടികൾ പൂർണമായി മനസ്സിലാക്കിയായിരിക്കണം അഖിലേന്ത്യ ​േക്വാട്ട സീറ്റുകളിലേക്കുള്ള കൗൺസലിങ്ങിൽ പ​െങ്കടുക്കേണ്ടത്​.

അഖി​േലന്ത്യ ​േക്വാട്ട സീറ്റുകൾ

സംസ്ഥാനങ്ങളിലെ സർക്കാർ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ 15 ശതമാനം സീറ്റുകളാണ്​ പ്രധാനമായും അഖിലേന്ത്യ ​േക്വാട്ടയുടെ പരിധിയിൽ വരുന്നത്​​. കേരളത്തിലെ പത്ത്​​ സർക്കാർ മെഡിക്കൽ കോളജുകളിലെയും ആറ്​​​ ഡെൻറൽ കോളജുകളിലെയും ആകെ സീറ്റി​െൻറ 15 ശതമാനം വീതം സീറ്റ്​ അഖിലേന്ത്യ ​േക്വാട്ടയിൽനിന്നാണ്​ അലോട്ട്​മെൻറ്​ നടത്തുന്നത്​. കേരളത്തിലെ 231 എം.ബി.ബി.എസ്​ സീറ്റുകളും 45 ബി.ഡി.എസ്​ സീറ്റുകളുമാണ്​ അഖിലേന്ത്യ ക്വോട്ടയിൽ നികത്തുന്നത്​. സംസ്ഥാന അലോട്ട്​മെൻറിന്​ അപേക്ഷിക്കുന്ന വിദ്യാർഥിക്ക്​ ഒരേസമയം തന്നെ അഖിലേന്ത്യ ​േക്വാട്ട പ്രവേശനത്തിനും അപേക്ഷിക്കാം. സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റിന്​ പുറമെ ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസ്​ (എയിംസ്​), ജവഹർലാൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ പോസ്​റ്റ്​ ഗ്രാജ്വേറ്റ്​ മെഡിക്കൽ എജുക്കേഷൻ ആൻഡ്​​ റിസർച്ച്​ (ജിപ്​മെർ), കേന്ദ്ര സർക്കാറിന്​ കീഴിലുള്ള മറ്റ്​ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര/ കൽപിത സർവകലാശാലകൾക്ക് കീഴിലുള്ള മെഡിക്കൽ കോളജുകൾ തുടങ്ങിയവയിലേക്കും അഖിലേന്ത്യ ​േക്വാട്ടയിൽ നിന്നാണ്​ പ്രവേശനം. എം.സി.സി കൗൺസലിങ്​ നടപടികളിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളുടെ പട്ടിക വെബ്​സൈറ്റിൽ (www.mcc.nic.in) ലഭ്യമാകും​.

പ്രവേശന നടപടികൾ ഒാൺലൈനായി

അഖിലേന്ത്യ ​േക്വാട്ട പ്രവേശനം തേടുന്ന നീറ്റ്​ യോഗ്യത നേടിയ വിദ്യാർഥികൾ www.mcc.nic.in എന്ന വെബ്​സൈറ്റിലൂടെയാണ്​ അപേക്ഷിക്കേണ്ടത്​. ഇതിനുള്ള നടപടികൾ നീറ്റ്​ ഫലം പ്രസിദ്ധീകരിച്ചാൽ വൈകാതെ ആരംഭിക്കും. രണ്ട്​ റൗണ്ട്​ അലോട്ട്​മെൻറാണ്​ അഖിലേന്ത്യ ക്വോട്ടയിൽ നടത്തുക. ഇതിനുശേഷം സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ബാക്കിയുള്ള സീറ്റുകൾ അതത്​ സംസ്ഥാനങ്ങൾക്ക്​ തിരികെ നൽകും. അവശേഷിക്കുന്ന സ്ഥാപനങ്ങളിലെ ബാക്കിയുള്ള സീറ്റുകളിലേക്ക്​ മോപ്​ കൗൺസലിങ്​ നടത്തും.

കഴിഞ്ഞവർഷം വരെയുള്ള​ കൗൺസലിങ്​ നടപടികൾ

* രജിസ്​ട്രേഷൻ: അപേക്ഷ സമർപ്പണം തുടങ്ങുന്ന ഘട്ടത്തിൽ വെബ്​സൈറ്റിൽ വിദ്യാർഥിയുടെ വിവരങ്ങൾ ചേർത്ത്​ രജിസ്​റ്റർ ചെയ്യണം. ഇൗ ഘട്ടത്തിൽ അപേക്ഷകന്​ റോൾ നമ്പറും പാസ്​വേഡും ലഭിക്കും. ഇത്​ ഉപയോഗിച്ചാണ്​ കൗൺസലിങ്​ രജിസ്​ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്​.

*കൗൺസലിങ്​ ഫീസ്​ അടയ്​ക്കൽ: റോൾ നമ്പറും പാസ്​വേഡും ഉപയോഗിച്ച്​ കാൻഡിഡേറ്റ്​ ലോഗിൻ ചെയ്​ത്​ രജിസ്​ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ ഒാൺലൈനായി കൗൺസലിങ്​ ഫീസ്​ അടയ്​ക്കണം.

* ചോയ്​സ്​ ലോക്കിങ്​: പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത്​ ലോക്ക്​ ചെയ്യുന്നതാണ്​ ഇൗ ഘട്ടം. നീറ്റ്​ സ്​കോർ കൂടെ പരിഗണിച്ച്​ പ്രവേശനസാധ്യതയുള്ള സ്ഥാപനങ്ങൾ കൂടെ ഉൾപ്പെടുത്തിയായിരിക്കണം ചോയ്​സ്​ പൂരിപ്പിച്ച്​ നിശ്ചിത സമയത്തിനകം ലോക്കിങ്​ നടത്തേണ്ടത്​. ​ ചോയ്​സ്​ പൂരിപ്പിച്ച്​ ലോക്കിങ്​ നടത്തിയാൽ പിന്നീട്​ തിരുത്താനാകില്ല. എത്ര ചോയ്​സ്​ വേണമെങ്കിലും ചേർക്കാം. സമയപരിധിക്കകം ലോക്കിങ്​ നടത്തിയില്ലെങ്കിൽ പൂരിപ്പിച്ച ചോയ്​സ്​ യാന്ത്രികമായി ലോക്കിങ്​ ആയി മാറും. ലോക്കിങ്​ നടത്തിയ​ ചോയ്​സ് പിന്നീടുള്ള ഉപയോഗത്തിനായി പ്രിൻറൗട്ട്​ എടുത്തുവെക്കണം. ​

* സീറ്റ്​ അലോട്ട്​മെൻറ്​: എം.സി.സി പ്രസിദ്ധീകരിക്കുന്ന സമയക്രമം അനുസരിച്ചുള്ള തീയതിയിൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക്​ വെബ്​സൈറ്റിൽ ലോഗിൻ ചെയ്​ത്​ അലോട്ട്​മെൻറ്​ വിവരം പരിശോധിക്കാം.

* കോളജ്​ പ്രവേശനം: അലോട്ട്​മെൻറ്​ ലഭിച്ചവർ അലോട്ട്​മെൻറ്​ ലെറ്റർ സഹിതം കോളജിൽ പ്രവേശനം നേടണം. കോവിഡ്​ സാഹചര്യത്തിൽ പ്രവേശനം നേടുന്നതിൽ ക്രമീകരണങ്ങൾ വരുത്തുന്നുവെങ്കിൽ അക്കാര്യം വെബ്​സൈറ്റ്​ വഴി അറിയാനാകും.

Tags:    
News Summary - Medical / dental access; The chances are high in the all India quota as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.