മെഡിക്കൽ/ഡെൻറൽ; അഖിലേന്ത്യ ക്വോട്ട പ്രവേശന രജിസ്​ട്രേഷൻ നാളെ തുടങ്ങും

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ/ ഡെൻറ​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ൽ പ്ര​വേ​ശ​ന ര​ജി​സ്​​ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ക്കും. ​

അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​ക്ക്​ പു​റ​മെ കേ​ന്ദ്ര/ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/ ഇ.​എ​സ്.​െ​എ കോ​ർ​പ​റേ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ/ എ​യിം​സ്, ജി​പ്​​മെ​ർ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന​ത്തി​നും ഇ​തോ​ടൊ​പ്പം www.mcc.nic.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ന​വം​ബ​ർ ര​ണ്ടി​ന്​ വൈ​കീ​ട്ട്​ അ​ഞ്ചു​​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്യാം.

കൗ​ൺ​സ​ലി​ങ്​ ഫീ​സ്​ അ​ട​യ്​​ക്കാ​ൻ ന​വം​ബ​ർ ര​ണ്ടി​ന്​ വൈ​കീ​ട്ട്​ ഏ​ഴു വ​രെ സ​മ​യ​മു​ണ്ടാ​കും. ഒ​ക്​​ടോ​ബ​ർ 28 മു​ത​ൽ ന​വം​ബ​ർ ര​ണ്ടി​ന്​ രാ​ത്രി 11.59 വ​രെ ചോ​യ്​​സ്​ ഫി​ല്ലി​ങ്​ ന​ട​ത്താം.

ചോ​യ്​​സ്​ ലോ​ക്കി​ങ്ങി​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തും ന​വം​ബ​ർ ര​ണ്ടി​ന്​ 11.59 നാ​ണ്. ആ​ദ്യ റൗ​ണ്ട്​ അ​ലോ​ട്ട്​​മെൻറ്​ ന​വം​ബ​ർ അ​ഞ്ചി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. ര​ണ്ടാം​ റൗ​ണ്ട്​ അ​ലോ​ട്ട്​​മെൻറ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​വം​ബ​ർ 18 മു​ത​ലാ​ണ്. അ​േ​ലാ​ട്ട്​​മെൻറ്​ ന​വം​ബ​ർ 25ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ര​ണ്ട്​ റൗ​ണ്ടി​നു​ ശേ​ഷം ബാ​ക്കി അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ൾ സം​സ്​​ഥാ​ന ക്വോ​ട്ട​യി​ലേ​ക്ക്​ ന​ൽ​കും.

ര​ണ്ട്​ അ​ലോ​ട്ട്​​മെൻറി​നു​ ശേ​ഷം കേ​ന്ദ്ര/ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/ ഇ.​എ​സ്.​െ​എ കോ​ർ​പ​റേ​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ/ എ​യിം​സ്​/ ജി​പ്​​മെ​ർ എ​ന്നി​വ​യി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മോ​പ്​ അ​പ്​ റൗ​ണ്ട്​ അ​ലോ​ട്ട്​​മെൻറ്​ ന​ട​ത്തും.

Tags:    
News Summary - Medical / dental; All India Quota Admission Registration will start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.