തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടികകൾ തയാറാക്കുന്നതിന് വിദ്യാർഥികൾ നീറ്റ് പരീക്ഷാഫലം പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം. നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയെങ്കിലും സംസ്ഥാനത്തെ സീറ്റുകളിൽ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമീഷണർക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് അപേക്ഷ സമർപ്പിക്കാൻ ഒരവസരം കൂടി നൽകാനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈ രണ്ടുമുതൽ ആറുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ നീറ്റ് പരീക്ഷഫലം സമർപ്പിക്കാനും നേരത്തേ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷിക്കാനും സൗകര്യം ലഭ്യമാകും. വിശദ വിജ്ഞാപനം ജൂലൈ ഒന്നിന് പുറപ്പെടുവിക്കും.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലേക്കും നീറ്റ് ഫലത്തിെൻറ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമീഷണർ തയാറാക്കുന്ന സംസ്ഥാന റാങ്ക് പട്ടികയിൽനിന്നാണ് പ്രവേശനം. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ സംസ്ഥാന േക്വാട്ട സീറ്റുകളിലെയും സ്വാശ്രയ മെഡിക്കൽ/ ഡെൻറൽ കോളജുകളിലെ എൻ.ആർ.െഎ, മൈനോറിറ്റി േക്വാട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കും നീറ്റ് സ്കോറിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തയാറാക്കുന്ന റാങ്ക് പട്ടികയിൽനിന്നായിരിക്കും പ്രവേശനം. സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുന്നതിനായി കേരളത്തിൽനിന്ന് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ സ്കോറും റാങ്കും ഉൾപ്പെടെ വിവരങ്ങൾ സി.ബി.എസ്.ഇ വ്യാഴാഴ്ച കേരളത്തിന് കൈമാറിയിട്ടുണ്ട്. ഇൗ വിവരങ്ങൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്തും. ജൂലൈ രണ്ടുമുതൽ സ്കോർ സമർപ്പിക്കുേമ്പാൾ വിദ്യാർഥികൾക്ക് ഇൗ വിവരങ്ങൾ ലഭ്യമാക്കും. ഇതു പരിശോധിച്ച് ഉറപ്പുവരുത്തിയാണ് വിദ്യാർഥികൾ വിവരങ്ങൾ നൽകേണ്ടത്. ഇതിനു ശേഷമേ സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.