തിരുവനന്തപുരം: മെഡിക്കൽ/ ഡെൻറൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെൻറിനുള്ള ഒാപ്ഷൻ രജിസ്ട്രേഷൻ ശനിയാഴ്ച വൈകീട്ട് നാലിന് അവസാനിക്കും.
രണ്ടാം അലോട്ട്മെൻറിൽ ഉൾപ്പെടുത്താതിരുന്ന ആറ് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കും ഇൗ ഘട്ടത്തിൽ ഒാപ്ഷൻ നൽകാം. ഇതിനു പുറമേ, നിലവിലുള്ള ഹയർ ഒാപഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യാനും ഇൗ ഘട്ടത്തിൽ അവസരമുണ്ട്.
www.cee.kerala.gov.in ൽ ഇതിനായി അവസരം ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് നാലുവരെ ലഭിക്കുന്ന ഒാപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ട് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. ഇൗ ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ ആവശ്യമായ ഫീസും രേഖകളും സഹിതം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പഴയ ഒാഡിറ്റോറിയത്തിൽ 28, 29 തീയതികളിൽ പ്രവേശനത്തിനായി നേരിട്ട് ഹാജരാകണം.
നിലവിലുള്ള അലോട്ട്മെൻറിൽ തൃപ്തരായ വിദ്യാർഥികൾ അവരുടെ ഹയർ ഒാപ്ഷനുകൾ പരിഗണിക്കേണ്ടതില്ലെങ്കിൽ ശനിയാഴ്ച വൈകീട്ട് നാലിന് മുമ്പായി അവ റദ്ദാക്കുകയും 28, 29 തീയതികളിൽ പ്രവേശനത്തിനായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പഴയ ഒാഡിറ്റോറിയത്തിൽ ഫീസും രേഖകളും സഹിതം ഹാജരാവുകയും വേണം.
29ന് വൈകീട്ട് അഞ്ചിനകം പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറ് റദ്ദാകും. ഇതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30, 31 തീയതികളിൽ പ്രവേശന പരീക്ഷ കമീഷണർ മെഡിക്കൽ കോളജ് ഒാഡിറ്റോറിയത്തിൽതന്നെ സ്പോട്ട് അഡ്മിഷൻ നടത്തും.
ഇൗ ഘട്ടത്തിൽ അേലാട്ട്മെൻറ് ലഭിക്കുന്നവർ അവിടെതന്നെ ഫീസടച്ച് പ്രവേശനം നേടണം. സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 28 മുതൽ 29ന് വൈകീട്ട് അഞ്ചുവരെ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലൂടെ ഒാൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സമയത്ത് സ്പോട്ട് അഡ്മിഷൻ സ്ലിപ് വെബ്പേജിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.
ഇൗ സ്ലിപ്പുമായാണ് സ്പോട്ട് അഡ്മിഷന് ഹാജരാകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.