തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ/ എൻജിനീയറിങ്/ ഫാർമസി/ ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇൗ മാസം 21ന് വൈകീട്ട് അഞ്ചുവരെ അേപക്ഷിക്കാം.
എൻജിനീയറിങ്/ ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള പരീക്ഷ ജൂലൈ 24ന് രാവിലെയും ഉച്ചക്കുശേഷവുമായി നടക്കും. സംസ്ഥാനത്ത് മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നീറ്റ് പരീക്ഷക്കായി അപേക്ഷിക്കുന്നതിനൊപ്പം പ്രവേശന പരീക്ഷ കമീഷണർക്കും അപേക്ഷ സമർപ്പിക്കണം. ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റ 2021 യോഗ്യത ആഗസ്റ്റ് 15ന് മുമ്പ് നേടിയിരിക്കണം.
കോഴ്സുകൾ:
- മെഡിക്കൽ: എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ് (ഹോമിയോ), ബി.എ.എം.എസ് (ആയുർവേദ), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യുനാനി).
- മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ബി.എസ്സി (ഒാണേഴ്സ്) അഗ്രികൾച്ചർ, ബി.എസ്സി (ഒാണേഴ്സ്) ഫോറസ്ട്രി, ബി.എസ്സി (ഒാണേഴ്സ്) കോഒാപറേഷൻ ആൻഡ് ബാങ്കിങ്, ബി.എസ്സി (ഒാണേഴ്സ്) ൈക്ലമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്, ബി.ടെക് ബയോടെക്നോളജി, വെറ്ററിനറി(ബി.വി.എസ്.സി ആൻഡ് എ.എച്ച്), ഫിഷറീസ് (ബി.എഫ്.എസ്.സി)
- എൻജിനീയറിങ് കോഴ്സുകൾ: ബി.ടെക് ഡിഗ്രി കോഴ്സുകൾ (കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള അഗ്രികൾച്ചറൽ എൻജിനീയറിങ്, ഫുഡ് ടെക്നോളജി കോഴ്സുകൾ, വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ബി.ടെക് െഡയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകൾ, ഫിഷറീസ് സർവകലാശാലക്ക് കീഴിലുള്ള ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സ് ഉൾപ്പെടെ)
- ഫാർമസി കോഴ്സ്: ബി.ഫാം
- ആർക്കിടെക്ചർ കോഴ്സ്: ബി.ആർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.