തിരുവനന്തപുരം: എൻജിനീയറിങ്, മെഡിക്കൽ/ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഒാൺലൈൻ അപേക്ഷ സമർപ്പണം ഫെബ്രുവരി 25ൽനിന്ന് 29ന് വൈകീട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു. എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്. എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കുള്ള അപേക്ഷ സമയമാണ് ദീർഘിപ്പിച്ചത്.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചവരായിരിക്കണം കേരളത്തിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി 29നകം അപേക്ഷിക്കേണ്ടത്. നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) പരീക്ഷക്ക് അപേക്ഷിച്ചവരായിരിക്കണം േകരളത്തിൽ ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിക്കേണ്ടത്.
പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പണത്തിന് ശേഷം കൺഫർമേഷൻ പേജ് അപേക്ഷാർഥികൾ പ്രിൻറ് എടുത്ത് സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.