തിരുവനന്തപുരം: 2017ലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പ്രവേശന പരീക്ഷ കമീഷണര്‍ 2017 ഏപ്രില്‍ 24, 25 തീയതികളില്‍ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലും നടത്തും. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലെ സ്കോറിനും രണ്ടാം വര്‍ഷ പ്ളസ് ടു /തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കികൊണ്ട് തയാറാക്കുന്ന എന്‍ജിനീയറിങ് റാങ്ക് ലിസ്റ്റിന്‍െറ അടിസ്ഥാനത്തിലായിരിക്കും കോഴ്സുകളിലേക്കുള്ള പ്രവേശനം .ആര്‍ക്കിടെക്ചര്‍ കോഴ്സിലെ പ്രവേശനം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (NATA) ല്‍ ലഭിച്ച സ്കോറിനും യോഗ്യത പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനും അടിസ്ഥാനത്തിലായിരിക്കും.
എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കല്‍ കോഴ്സുകളിലേയും അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലെയും പ്രവേശം സി.ബി.എസ്.ഇ നടത്തുന്ന നാഷനല്‍ എലിജിബിലിറ്റി-കം എന്‍ട്രന്‍സ് ടെസ്റ്റ്(NEET -UG) 2017 ലെ റാങ്ക്/സ്കോറിന്‍െറ അടിസ്ഥാനത്തിലാവും. സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണറാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഇതില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ പ്രവേശനത്തിനും ആയുര്‍വേദ കോഴ്സിലെ പ്രവേശനത്തിനും മറ്റ് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുമായി മൂന്ന് പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ പ്രവേശന പരീക്ഷാ കമീഷണര്‍ പ്രസിദ്ധീകരിക്കും.വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇന്ന് മുതല്‍ 27 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫിസില്‍ എത്തിണ്ടേ അവസാന തീയതി ഫെബ്രുവരി 28 ആണ്.
അപേക്ഷാ ഫീസ് കഴിഞ്ഞ വര്‍ഷം ജനറല്‍ വിഭാഗത്തിന് 1000 രൂപ, എസ്.സി വിഭാഗത്തിന് 500 രൂപ എന്നത് ഈ വര്‍ഷം യഥാക്രമം 800 (ജനറല്‍), 400 (എസ്.സി) എന്നിങ്ങനെയായി കുറച്ചിട്ടുണ്ട്. എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസ് ഇല്ല. അപേക്ഷ ഫീസ് ഓണ്‍ലൈനായോ ഇ-ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ഹെഡ്/സബ് പോസ്റ്റ് ഓഫിസുകളിലോ ഒടുക്കാം. ഇ-ചെലാന്‍ മുഖേന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്‍െറ തെരഞ്ഞെടുക്കപ്പെട്ട ശാഖകളിലും അപേക്ഷ ഫീസ് ഒടുക്കാം.പ്രോസ്പെക്ടസ് ക്ളോസ് 6.1 ല്‍ പ്രതിപാദിച്ചിട്ടുള്ള ‘കേരളീയന്‍’ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് എല്ലാ കോഴ്സുകളിലേക്കും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരിക ക്ഷമത കുറഞ്ഞവര്‍ക്കുളള സംവരണം എന്നിവക്കും ഫീസാനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. കേരളീയേതരന്‍ I-ാം വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് എല്ലാ കോഴ്സുകളിലും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും. കേരളീയേതരന്‍ II-ാം വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ്/മാനേജ്മെന്‍റ് സീറ്റുകളിലും, സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോളജുകളിലെ മെറിറ്റ്/മാനേജ്മെന്‍റ് സീറ്റുകളിലും പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കും.എന്നാല്‍, കേരളീയന്‍, കേരളീയേതരന്‍ I-ാം വിഭാഗം എന്നീ വിഭാഗക്കാരുടെ അഭാവത്തില്‍ മാത്രമേ കേരളീയേതരന്‍ II-ാം വിഭാഗക്കാരെ സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ. കേരളീയേതരന്‍ I-ാം വിഭാഗം, കേരളീയേതരന്‍ II -ാം വിഭാഗം എന്നിവര്‍ക്ക് സാമുദായിക സംവരണം, പ്രത്യേക സംവരണം, ശാരീരിക ക്ഷമത കുറഞ്ഞവര്‍ക്കുള്ള സംവരണം എന്നിവക്കും ഫീസാനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല.
എന്‍ജിനീയറിങ് പ്രവേശനം ആഗ്രഹിക്കുന്നവര്‍ KEAM 2017 പ്രോസ്പെക്ടസ് പ്രകാരമുള്ള നിശ്ചിത യോഗ്യത നേടിയിരിക്കണം. ആര്‍ക്കിടെക്ചര്‍ കോഴ്സില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയിരിക്കണം. എം.ബി.ബി.എസ്/ബി.ഡി.എസ് ഉള്‍പ്പെടെയുളള മെഡിക്കല്‍ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനം ആഗ്രഹിക്കുന്നവര്‍ സി.ബി.എസ്.ഇ നടത്തുന്ന NEET-UG 2017 എഴുതി എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ പ്രവേശനത്തിന് NEET-UG 2017 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പ്രകാരമുള്ള യോഗ്യതയും മറ്റ് മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് KEAM 2017 പ്രോസ്പെക്ടസ് പ്രകാരമുള്ള യോഗ്യതയും നേടിയിരിക്കണം. സംസ്ഥാന പ്രവേശന പരീക്ഷ കമീഷണര്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും സൗജന്യമായി ലഭിക്കുന്നതാണ്. www.cee-kerala.org , www.cee.kerala.gov.in വിശദാംശങ്ങള്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.