തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിന് അംഗീകാരം നൽകി സർക്കാർ ഉത്തരവിറങ്ങി. ഇതുപ്രകാരം വിജ്ഞാപനം വെള്ളിയാഴ്ച വൈകീേട്ടാടെ പ്രവേശന പരീക്ഷാ കമീഷണർ പ്രസിദ്ധീകരിക്കും. ശനിയാഴ്ച മുതൽ ഒാൺലൈൻ അപേക്ഷ സ്വീകരിച്ചുതുടങ്ങും.
എൻജിനീയറിങ്, മെഡിക്കൽ കോഴ്സുകളുടെ പ്രവേശന യോഗ്യതയിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം എൻജിനീയറിങ് പ്രവേശനത്തിന് പ്രവേശന പരീക്ഷയിലെ വിജയത്തിനു പുറമെ പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഇനി ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ ഒന്നിച്ച് 45 ശതമാനം മാർക്ക് മതിയാകും. നിലവിൽ ഇത് സർക്കാർ, എയ്ഡഡ് കോളജുകളിലെയും മുഴുവൻ സീറ്റിലും സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെയും മെറിറ്റ് സീറ്റിലും മാത്സിന് പ്രത്യേകമായി 50 ശതമാനം മാർക്കും ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവക്ക് ഒന്നിച്ച് 45 ശതമാനം മാർക്കും വേണം.
മെഡിക്കൽ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ഒന്നിച്ച് 50 ശതമാനം മാർക്ക് മതിയാകും. നിലവിൽ ഇത് ബയോളജിയിൽ പ്രത്യേകമായി 50 ശതമാനം മാർക്ക് വേണമെന്ന വ്യവസ്ഥയുള്ളത് ഒഴിവാക്കി. മുന്നാക്ക വിഭാഗങ്ങളിൽനിന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് (ഇ.ഡബ്ല്യു.എസ്) എൻജിനീയറിങ് കോഴ്സിൽ കൂടി 10 ശതമാനം സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സീറ്റിെൻറ 10 ശതമാനം ഇതിനായി വർധിപ്പിച്ചുനൽകും.
മെഡിക്കലിൽ കഴിഞ്ഞ വർഷം ഇ.ഡബ്ല്യു.എസ് സംവരണത്തിനായി സീറ്റ് വർധിപ്പിച്ചുനൽകിയിരുന്നു. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ ഇ.ഡബ്ല്യു.എസ് സംവരണം ഉണ്ടായിരിക്കില്ല. പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് മെറിറ്റിലെ സീറ്റ് നഷ്ടം ഒഴിവാക്കാൻ േഫ്ലാട്ടിങ് സംവരണ രീതി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.