ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ 'നീറ്റ്' ജൂലൈ 17ന് നടത്തുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. രജിസ്ട്രേഷൻ നടപടികൾ ബുധനാഴ്ച രാത്രി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ 13 ഭാഷകളിലായി പരീക്ഷ നടക്കും.
ഓൺലൈനായി അപേക്ഷാ ഫോറം സമർപ്പിക്കാനുള്ള അവസാന തീയതി മേയ് ആറ് ആണ്. ഓൺലൈൻ അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും സ്വന്തം അല്ലെങ്കിൽ മാതാപിതാക്കളുടെതാണെന്ന് ഉദ്യോഗാർഥികൾ ഉറപ്പാക്കണം. എല്ലാ വിവരങ്ങളും ആശയവിനിമയങ്ങളും ഇതിലേക്കായിരിക്കും എൻ.ടി.എ നൽകുക.
ഉദ്യോഗാർഥികൾ എൻ.ടി.എ ഇൻഫർമേഷൻ ബുള്ളറ്റിനിലും വെബ്‌സൈറ്റിലും നൽകിയിരിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ എൻ.ടി.എ വെബ്‌സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.