കൊച്ചി: മുസ്ലിം ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളജുകളിൽ മുസ്ലിം ഉപവിഭാഗം തിരിച്ചുള്ള സംവരണം അനുവദിക്കാത്തതും മതമേലധികാരികളുടെ സർട്ടിഫിക്കറ്റ് പരിഗണിക്കാത്തതും ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി. െകാല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളജിൽ പ്രവേശനത്തിന് അർഹതയുണ്ടായിട്ടും പ്രവേശന പരീക്ഷ കമീഷണറുടെ വിവേചനപരമായ ഉത്തരവ് പ്രകാരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പത്ത് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്.
പൊതുമുസ്ലിം വിഭാഗത്തിനുള്ള പത്ത് സീറ്റിന് പുറമെ ഒാരോ ഉപവിഭാഗത്തിനുള്ള സംവരണ സീറ്റുകൾ കൂടി ചേർത്ത് 70 സീറ്റ് മുസ്ലിംകൾക്കുള്ളതാണ്. സുന്നി ശാഫി, സുന്നി ഹനഫി, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ ഉപവിഭാഗങ്ങൾക്ക് പ്രത്യേകം സംവരണം രേഖപ്പെടുത്തിയുള്ളതാണ് കോളജ് പ്രോസ്പെക്ടസ്. എന്നാൽ, ഉപവിഭാഗം സംവരണം ലഭിക്കുന്നില്ലെന്നാണ് ഹരജിക്കാരുടെ പരാതി.
പ്രവേശന പരീക്ഷ കമീഷണറുടെ നിർദേശ പ്രകാരം റവന്യൂ അധികൃതർ നൽകുന്ന രേഖയാണ് മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് മതവും ഉപവിഭാഗവും ബോധ്യപ്പെടുത്താൻ ഹാജരാക്കേണ്ടത്.
മുസ്ലിം പേഴ്സനൽ ലോ പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാെൻറ കത്ത് ഉപവിഭാഗം തെളിയിക്കാൻ മതിയായതാണെങ്കിലും അലോട്ട്മെൻറ് സമയത്ത് പരിഗണിക്കുന്നില്ല. അേതസമയം, പ്രവേശന പരീക്ഷ കമീഷണറുടെ ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മതന്യൂനപക്ഷ വിഭാഗം കോളജുകളിൽ ക്രൈസ്തവരായ വിദ്യാർഥികൾക്ക് ബന്ധപ്പെട്ട വിഭാഗത്തിെൻറ പ്രോവിൻഷ്യൽ ജനറൽ, പാതിരി, വികാരി, ബിഷപ്, ആർച് ബിഷപ് എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപവിഭാഗം തിരിച്ചുള്ള സംവരണത്തിനുള്ള രേഖയായാണ് കണക്കാക്കുന്നത്. മുസ്ലിംകൾക്ക് ഇത് അനുവദിക്കാത്തത് വിവേചനപരമാണ്.
റവന്യൂ അധികൃതരുടെ േരഖയുടെ അടിസ്ഥാനത്തിൽ മുസ്ലിം സംവരണം അനുവദിക്കുേമ്പാൾ ഉപവിഭാഗത്തിന് നീക്കിവെച്ച സംവരണം ഇല്ലാതാകുന്നുവെന്നും അർഹത നഷ്ടപ്പെടുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിെയ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.