മെഡിക്കൽ പി.ജി അഖിലേന്ത്യ ക്വോട്ട: പ്രവേശന നടപടികൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: മെഡിക്കൽ പി.ജി അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് പ്രവേശന നടപടി വ്യാഴാഴ്ച തുടങ്ങും. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി www.mcc.nic.in വെബ്സൈറ്റിലൂടെ നടത്തുന്ന ഓൺലൈൻ കൗൺസലിങ്ങിനു രജിസ്ട്രേഷനും ഫീസടക്കലും ഇൗമാസം 23 വരെയാണ്. 20 മുതൽ 25 വരെ ചോയ്സ് ഫില്ലിങ്/ ലോക്കിങ്. 28ന് ആദ്യ അലോട്ട്മെന്‍റ്.

അലോട്ട്മെന്‍റ് ലഭിച്ചവർ 29 മുതൽ ഒക്ടോബർ നാലുവരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. ഒക്ടോബർ 10 മുതൽ 14 വരെ രണ്ടാംഘട്ട അലോട്ട്മെന്‍റ് രജിസ്ട്രേഷൻ. 11 മുതൽ 14 വരെ ചോയ്സ് ഫില്ലിങ്/ലോക്കിങ്. 19ന് അലോട്ട്മെന്‍റ്. 20 മുതൽ 26 വരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം. 31 മുതൽ നവംബർ നാലുവരെ മോപ്അപ് റൗണ്ട് രജിസ്ട്രേഷൻ. നവംബർ ഒന്നുമുതൽ അഞ്ച് വരെ ചോയ്സ് ലോക്കിങ്/ഫില്ലിങ്. ഒമ്പതിന് അലോട്ട്മെന്‍റ്.പത്ത് മുതൽ 14 വരെ റിപ്പോർട്ട് ചെയ്യാം.

മോപ്അപിന് ശേഷം ഒഴിവുകളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ട് അലോട്ട്മെന്‍റ്. മോപ്അപ് റൗണ്ടിലെ ചോയ്സ് ഫില്ലിങ് അടിസ്ഥാനപ്പെടുത്തി 17ന് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. 18 മുതൽ 25 വരെ കോളജിൽ റിപ്പോർട്ട് ചെയ്യണം. സർക്കാർ മെഡിക്കൽ കോളജുകളിലെ 50 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകൾക്ക് പുറമെ കേന്ദ്ര സർവകലാശാലകൾ/കൽപിത സർവകലാശാലകൾ, എ.എഫ്.എം.എസ് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ മെഡിക്കൽ പി.ജി സീറ്റുകളിലേക്കും ഇതോടൊപ്പം അലോട്ട്മെന്‍റ് നടത്തും.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ 854ഉം തിരുവനന്തപുരം ആർ.സി.സിയിലെ 16ഉം ഉൾപ്പെടെ ആകെയുള്ള 870 പി.ജി സീറ്റുകളിൽ 435 എണ്ണത്തിലേക്ക് മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയാണ് അലോട്ട്മെന്‍റ് നടത്തുന്നത്. അവശേഷിക്കുന്ന 435 സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണറാണ് നീറ്റ്-പി.ജി റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തി അലോട്ട്മെന്‍റ് നടത്തുന്നത്.

Tags:    
News Summary - Medical PG All India Quota: Admission process will start today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.