മെ​ഡി​ക്ക​ൽ പി.​ജി സം​യു​ക്ത പ്ര​വേ​ശ​ന​പ​രീ​ക്ഷ

എ​യിം​സു​ക​ൾ, ജി​പ്​​മെ​ർ പു​തു​ച്ചേ​രി, നിം​ഹാ​ൻ​സ് ബം​ഗ​ളൂ​രു, പി.​ജി​മെ​ർ ച​ണ്ഡി​ഗ​ഢ്, ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ പി.​ജി (എം.​ഡി, എം.​എ​സ്, എം.​സി.​എ​ച്ച്, ഡി.​എം, എം.​ഡി.​എ​സ്) പ്രോ​​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള കം​ബ​യി​ൻ​ഡ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (ഐ.​എ​ൻ.​ഐ -സി.​ഇ.​ടി) മേ​യ് ഏ​ഴി​ന് ന​ട​ത്തും.

എ​യിം​സി​നാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല. ര​ജി​സ്ട്രേ​ഷ​ൻ മാ​ർ​ച്ച് 25 വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ന​ട​ത്താം. വി​ജ്ഞാ​പ​നം www.aiimsexams.ac.in ൽ. 2019 ​ജൂ​ലൈ മു​ത​ൽ 2023 ജ​നു​വ​രി സെ​ഷ​നി​ലേ​ക്ക് വ​രെ നേ​ര​ത്തേ അ​പേ​ക്ഷി​ച്ച് ബേ​സി​ക് ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. തെ​റ്റു​തി​രു​ത്താ​ൻ 28 മു​ത​ൽ 31ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ സൗ​ക​ര്യ​മു​ണ്ടാ​കും.

Tags:    
News Summary - Medical PG Combined Entrance Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.