തിരുവനന്തപുരം: മെഡിക്കൽ പി.ജി, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ ക്വോട്ട/ കേന്ദ്ര/ കൽപിത സർവകലാശാല/എ.എഫ്.എം.എസ് സീറ്റുകളിൽ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഈ മാസം 27ന് തുടങ്ങും.
പ്രവേശന സമയക്രമം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ചു. രണ്ട് മുഖ്യഅലോട്ട്മെന്റുകൾക്ക് പകരം ഇത്തവണ മോപ് അപ് റൗണ്ട് മൂന്നാം അലോട്ട്മെന്റാക്കി മാറ്റിയിട്ടുണ്ട്.
മൂന്ന് മുഖ്യ റൗണ്ടുകൾക്കു ശേഷവും ബാക്കിയാകുന്ന സീറ്റുകളിലേക്ക് സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടും നടത്തും. ഓരോ റൗണ്ടിലും അലോട്ട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് പ്രഖ്യാപിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം എം.സി.സി പോർട്ടൽ വഴി രേഖകൾ അപ്ലോഡ് ചെയ്യണം. https://mcc.nic.in എന്ന പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
ഒന്നാം റൗണ്ട്
രജിസ്ട്രേഷൻ/ഫീസടക്കൽ :
ജൂലൈ 27 - ആഗസ്റ്റ് 1.
ചോയ്സ് ഫില്ലിങ്/ ലോക്കിങ്:
ജൂലൈ 28- ആഗസ്റ്റ് 2.
അലോട്ട്മെന്റ് റിസൽറ്റ്: ആഗസ്റ്റ് 5.
എം.സി.സി പോർട്ടലിൽ രേഖകൾ
അപ്ലോഡ് ചെയ്യൽ: ആഗസ്റ്റ് 6
റിപ്പോർട്ടിങ്/ ജോയനിങ്: ആഗസ്റ്റ് 7-13.
രണ്ടാം റൗണ്ട്:
രജിസ്ട്രേഷൻ/ഫീസടക്കൽ: ആഗസ്റ്റ് 17-21.
ചോയ്സ് ഫില്ലിങ്/ലോക്കിങ്: ആഗസ്റ്റ് 18-22.
റിസൽറ്റ്: ആഗസ്റ്റ് 25.
രേഖകൾ അപ്ലോഡ് ചെയ്യൽ: ആഗസ്റ്റ് 26.
റിപ്പോർട്ടിങ്/ ജോയനിങ്:
ആഗസ്റ്റ് 27-സെപ്റ്റംബർ 4.
മൂന്നാം റൗണ്ട്:
രജിസ്ട്രേഷൻ/ ഫീസടക്കൽ:
സെപ്റ്റംബർ 7-12.
ചോയ്സ് ഫില്ലിങ്/ ലോക്കിങ്:
സെപ്റ്റംബർ 8-13.
റിസൽറ്റ്: സെപ്റ്റംബർ 16.
രേഖകൾ അപ്ലോഡ് ചെയ്യൽ:
സെപ്റ്റംബർ 17.
റിപ്പോർട്ടിങ്/ ജോയനിങ്:
സെപ്റ്റംബർ 18-25.
സ്ട്രേ വേക്കൻസി റൗണ്ട്:
രജിസ്ട്രേഷൻ/ ഫീസടക്കൽ:
സെപ്റ്റംബർ 28-30.
ചോയ്സ് ഫില്ലിങ്/ലോക്കിങ്:
സെപ്റ്റംബർ 29-ഒക്ടോബർ 1.
റിസൽറ്റ്: ഒക്ടോബർ 4.
രേഖകൾ അപ്ലോഡ് ചെയ്യൽ:
ഒക്ടോബർ 5.
റിപ്പോർട്ടിങ്/ ജോയനിങ്:
ഒക്ടോബർ 6-10.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.