ന്യൂഡൽഹി അടക്കമുള്ള എയിംസുകൾ, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബംഗളൂരു, പി.ജിമെർ ചണ്ഡിഗഢ്, തിരുവനന്തപുരം ശ്രീചിത്ര എന്നിവിടങ്ങളിൽ 2024 ജനുവരി സെഷനിലേക്കുള്ള മെഡിക്കൽ പി.ജി (MD/MS/MCH/DM/MDS) ദേശീയതല സംയുക്ത പ്രവേശനപരീക്ഷ (ഐ.എൻ.ഐ-സി.ഇ.ടി) നവംബർ അഞ്ച് ഞായറാഴ്ച നടത്തും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ന്യൂഡൽഹിക്കാണ് പരീക്ഷാചുമതല. വിശദവിവരങ്ങൾ www.aiimsexams.ac.inൽ.
ബേസിക് രജിസ്ട്രേഷൻ ഒക്ടോബർ അഞ്ചിന് വൈകീട്ട് അഞ്ചു വരെ നടത്താം. രജിസ്ട്രേഷൻ നേരത്തേ നടത്തി അത് സ്വീകരിച്ചിട്ടുണ്ടെങ്കിൽ വീണ്ടും നടത്തേണ്ടതില്ല.
രജിസ്ട്രേഷനിൽ നൽകിയ അടിസ്ഥാന വിവരങ്ങളിലെ അപാകത പരിഹരിക്കാൻ 6, 7 തീയതികളിൽ സൗകര്യമുണ്ടാകും. ബേസിക് രജിസ്ട്രേഷൻ സ്വീകരിച്ച് ഫൈനൽ സ്റ്റാറ്റസ് ഒക്ടോബർ എട്ടിന് അറിയാം. എന്നാൽ, ഇതിനകം അടിസ്ഥാന വിവരങ്ങളും രജിസ്ട്രേഷനും സ്വീകരിച്ചിട്ടുണ്ടെങ്കിൽ ‘എക്സാമിനേഷൻ യുനീക് കോഡ്’ (EUC) ജനറേറ്റ് ചെയ്ത് ഒക്ടോബർ 13നകം അപേക്ഷ നടപടികൾ പൂർത്തിയാക്കണം. പരീക്ഷ അഡ്മിറ്റ് കാർഡ് ഒക്ടോബർ 30ന് വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് പരീക്ഷ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.