തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഒഴിവുള്ള പി.ജി മെഡിക്കൽ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട ഒാൺലൈൻ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. വിശദവിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
രണ്ടാംഘട്ട അലോട്ട്മെൻറ് പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെൻറ് മെമ്മോ ഡൗൺലോഡ് ചെയ്തശേഷം അലോട്ട്മെൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് മേയ് മൂന്നുവരെ ഒാൺലൈൻ പേമെൻറ് ആയി ഒടുക്കേണ്ടതാണ്.
അലോട്ട്മെൻറ് ലഭിച്ച വിദ്യാർഥികൾ മേയ് മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ അലോട്ട്മെൻറ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം.
കോളജ് പ്രിൻസിപ്പൽമാർ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ ഒാൺലൈൻ അഡ്മിഷൻ മാനേജ്മെൻറ് സിസ്റ്റം മുഖേന അംഗീകരിച്ച് മൂന്നിന് വൈകീട്ട് 5.30ന് പ്രവേശന പരീക്ഷാ കമീഷണർക്ക് സമർപ്പിക്കണം.
ഹെൽപ്പ് ലൈൻ നമ്പറുകൾ: 0471 2339101,2339102, 2339103, 2339104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.