തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (ആർ.സി.സി) ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.
മൂന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമീഷണറുടെ ഇ മെയിൽ ceekinfo.cee.kerala.gov.in) മുഖേന ശനിയാഴ്ച രാവിലെ 10.00ന് മുമ്പായി അറിയിക്കേണ്ടതാണ്. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും.
വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300.
പി.ജി മെഡിക്കൽ കോഴ്സ് നീറ്റ് യോഗ്യത മാനദണ്ഡത്തിൽ ഇളവ് വരുത്തിയത് പ്രകാരം പുതുതായി യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അവസരം നൽകിയ പ്രകാരമുള്ള പുതുക്കിയ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.