തിരുവനന്തപുരം: മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിന്റെ ഒന്നാം റൗണ്ട് കൗൺസലിങ് ഷെഡ്യൂൾ വീണ്ടും പുതുക്കി. മദ്രാസ് ഹൈകോടതി നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഷെഡ്യൂൾ പുതുക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) വിജ്ഞാപനം പുറത്തിറക്കിയത്.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഞായറാഴ്ച രാത്രി 11.55 വരെ ആദ്യ റൗണ്ടിലേക്കുള്ള രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ചോയ്സ് ലോക്കിങ്ങും നടത്താം. ഫെബ്രുവരി ഒന്നിന് ആദ്യ റൗണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഫെബ്രുവരി രണ്ട് മുതൽ ഏഴിന് വൈകീട്ട് അഞ്ച് വരെ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ റിപ്പോർട്ട് ചെയ്യാം. നേരേത്ത രജിസ്ട്രേഷനും ചോയ്സ് ലോക്കിങ്ങും നടത്തിയവർ നടപടികൾ ആവർത്തിക്കേണ്ടതില്ല. അവരുടെ ചോയ്സുകൾ സീറ്റ് അലോട്ട്മെന്റിനായി നിലനിൽക്കും.
ചോയ്സ് ലോക്കിങ് നടത്തിയവർക്ക് എഡിറ്റ് ചെയ്യണമെങ്കിൽ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്താം. പുതുതായി രജിസ്ട്രേഷൻ നടത്തുന്നവർ പുതിയ ഷെഡ്യൂൾ പ്രകാരം നടപടികൾ പൂർത്തിയാക്കണം.
സംസ്ഥാനത്തെ പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തും. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ തീരുമാനം ശനിയാഴ്ചയുണ്ടാകും. നിലവിൽ ശനിയാഴ്ച വൈകീട്ട് അഞ്ച് വരെയാണ് സംസ്ഥാന േക്വാട്ട അലോട്ട്മെന്റിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ. ഫെബ്രുവരി രണ്ടിന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.