കോട്ടയം: എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാംസെമസ്റ്റർ ബിരുദ കോഴ്സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന്റെ രണ്ടാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ സർവകലാശാലയുടെ നിശ്ചിത ഫീസ് ഓൺലൈനിൽ അടച്ച് ഓൺലൈനിൽത്തന്നെ പ്രവേശനം ഉറപ്പാക്കണം.
സ്ഥിരപ്രവേശം നേടുന്നവർ കോളജുകളിൽ നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീസ് അടക്കണം. താൽക്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല. സർവകലാശാല ഫീസ് ഓൺലൈനിൽ അടച്ച് താൽക്കാലിക പ്രവേശനം നേടുമ്പോൾ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ കൊളജിലേക്ക് ഇ-മെയിലിൽ നൽകി ജൂൺ 30ന് മുമ്പ് പ്രവേശനം ഉറപ്പാക്കണം.
പ്രവേശനം ഉറപ്പാക്കിയതിന്റെ രേഖയായി കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്താൽ മതിയാവും. ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിരപ്രവേശനം എടുക്കണം. ഇവർക്ക് താൽക്കാലിക പ്രവേശനത്തിന് ക്രമീകരണമില്ല. ജൂൺ 30ന് വൈകീട്ട് നാലിനുമുമ്പ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്മെന്റ് ഉറപ്പാക്കാത്തവരുടെയും റദ്ദാക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.