എം.ജി. സർവകലാശാല പി.എച്ച്.ഡി രജിസ്ട്രേഷന് അപേക്ഷിക്കാം

മഹാത്മ ഗാന്ധി സർവകലാശാല പിഎച്ച്.ഡി. രജിസ്ട്രേഷന് (2021 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സർവ്വകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ്-2021 ന് പരിഗണിക്കുകയുള്ളൂ. വിശദവിവരവും അപേക്ഷഫോറവും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

(പി.ആർ.ഒ/39/589/2021)

പരീക്ഷഫലം

2021 മാർച്ചിൽ സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് -2018-2019 ബാച്ച്, 2017-2018 റീഅപ്പിയറൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

(പി.ആർ.ഒ/39/590/2021)

പുതുക്കിയ പരീക്ഷ തീയതി

2021 ഏപ്രിൽ 27, 29, മെയ് നാല്, ആറ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.എഡ് (2019 അഡ്മിഷൻ റഗുലർ/2015-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം ജൂലൈ ഏഴ്, ഒൻപത്, 13, 15 തീയതികളിൽ നടക്കും. പരീക്ഷസമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

(പി.ആർ.ഒ/39/591/2021)

Tags:    
News Summary - M.G. University can apply for PhD registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.