ന്യൂഡല്‍ഹി: ഓരോ അധ്യയന വർഷത്തിന് മുമ്പും പാഠപുസ്തകങ്ങള്‍ നവീകരിക്കണമെന്ന് എന്‍.സി.ഇ.ആര്‍.ടി.യോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുതിയ പാഠപുസ്തകങ്ങൾ അച്ചടിക്കുന്നതിനും സ്‌കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ അവലോകനം ചെയ്യുന്നതിനും നിലവിലെ പാഠപുസ്തകങ്ങളില്‍ ആനുകാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. ശാസ്ത്രസാങ്കേതിക മേഖലകളില്‍ ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി.
എല്ലാ അധ്യയനവര്‍ഷത്തിനും മുമ്പ് ടെക്സ്റ്റ് ബുക്ക് റിവ്യൂ നടപ്പാക്കി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും കാലാനുസൃതമാക്കണമെന്നും ഒരിക്കല്‍ അച്ചടിച്ച പുസ്തകങ്ങള്‍ അതേപടി അടുത്തവര്‍ഷവും അച്ചടിക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എല്ലാ ക്ലാസുകള്‍ക്കും എല്ലാ പാഠപുസ്തകങ്ങളും തയ്യാറാക്കാന്‍ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ആവശ്യമായതിനാൽ പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയിട്ടുള്ള പുസ്തകങ്ങള്‍ 2026-ല്‍ ലഭ്യമാകുമെന്ന് കേന്ദ്രം വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തിൽ ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ സിലബസ് വെട്ടിക്കുറച്ച് പാഠപുസ്തകങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നിരുന്നാലും ഉള്ളടക്കം അവലോകനം ചെയ്യുന്നതിൽ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വരും വർഷങ്ങളിൽ കൂടുതൽ ഊർജിതമായി പാഠ്യ പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.