മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: 2022ലെ ​ആ​യു​ർ​വേ​ദ, ഹോ​മി​യോ, സി​ദ്ധ, യു​നാ​നി/ ഫാ​ർ​മ​സി, അ​ഗ്രി​ക​ൾ​ച്ച​ർ/ ഫോ​റ​സ്ട്രി/ ഫി​ഷ​റീ​സ്/ വെ​റ്റ​റി​ന​റി/ കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ബാ​ങ്കി​ങ്/​ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് ആ​ൻ​ഡ്​ എ​ൻ​വ​യ​ൺ​മെ​ന്റ​ൽ സ​യ​ൻ​സ്/ ബി.​ടെ​ക് ബ​യോ​ടെ​ക്നോ​ള​ജി (കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​ർ യൂ​നി​വേ​ഴ്സി​റ്റി​ക്ക്​ കീ​ഴി​ലു​ള്ള​ത്) കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള മോ​പ് അ​പ് അ​ലോ​ട്ട്മെ​ന്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹോം ​പേ​ജി​ലെ ‘Data sheet’ എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക് ചെ​യ്ത് ഡാ​റ്റാ ഷീ​റ്റ് പ്രി​ന്റ് ചെ​യ്തെ​ടു​ക്ക​ണം.​ പ്ര​വേ​ശ​നം നേ​ടു​ന്ന സ​മ​യ​ത്ത് ഡാ​റ്റാ ഷീ​റ്റ്, അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ, പ്രോ​സ്പെ​ക്ട​സ് ക്ലോ​സ് 11.7.1 പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ൾ എ​ന്നി​വ കോ​ള​ജ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്ക​ണം.

അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യി​ൽ കാ​ണി​ച്ച മു​ഴു​വ​ൻ ഫീ​സും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജു​ക​ളി​ൽ ഒ​ടു​ക്കി​യ​ശേ​ഷം ജ​നു​വ​രി 12, 13, 16 തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ പ്ര​വേ​ശ​നം നേ​ടാം. അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​രി​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്റ് റ​ദ്ദാ​കും. വി​ശ​ദ​വി​വ​രം www.cee.kerala.gov.in ൽ.

Tags:    
News Summary - Mop up allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.