'ആർ.ജി.സി.ബി'യിൽ എം.എസ്​സി ബയോടെക്​നോളജി ഓൺലൈൻ അപേക്ഷ സെപ്​റ്റംബർ 24 വരെ

രാജീവ്​ ഗാന്ധി സെൻറർ ഫോർ ബയോടെക്​നോളജി (RGCB), തിരുവനന്തപുരം 2021-23 വർഷം നടത്തുന്ന രണ്ടുവർഷത്തെ ഫുൾടൈം എം.എസ്​സി ബയോടെക്​നോളജി കോഴ്​സ്​ പ്രവേശനത്തിന്​ അപേക്ഷ ഓൺലൈനായി സെപ്​റ്റംബർ 24 വരെ സമർപ്പിക്കാം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസ്​ https://www.rgcb.res.in/ൽ ലഭ്യമാണ്​.

നാലു​ സെമസ്​റ്ററുകളായുള്ള എം.എസ്​സി ബയോടെക്​നോളജി കോഴ്​സിൽ ഡിസീസ്​ ബയോളജി, ജനറ്റിക്​ എൻജിനീയറിങ്​, കോളിക്യുലർ ഡയഗ്​നോസ്​റ്റിക്​സ്​ ആൻഡ്​​ ഡി.എൻ.എ പ്രൊഫൈലിങ്​ എന്നിവ സ്​പെഷലൈസേഷനുകളാണ്​. ആകെ 20 സീറ്റുകളുണ്ട്​. പ്രവേശനം ലഭിക്കുന്നവർക്ക്​ ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം പ്രതിമാസം 8000 രൂപയും സ്​റ്റൈപൻഡ്​​ ലഭിക്കുന്നതാണ്.

ഏതെങ്കിലും സയൻസ്​, എൻജിനീയറിങ്​, മെഡിസിൻ ബ്രാഞ്ചിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബാച്ചിലേഴ്​സ്​ ബിരുദമുള്ളവർക്കാണ്​ പ്രവേശനത്തിന്​ അർഹത. പ്രാബല്യത്തിലുള്ള 'GAT-B' സ്​കോർ നേടിയിട്ടുണ്ടാകണം (https://dbt.nta.ac.in). എസ്​.സി/എസ്​.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക്​ യോഗ്യത പരീക്ഷയിൽ അഞ്ചു ശതമാനം മാർക്കിളവുണ്ട്​.

അവസാനവർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.അന്തിമ തെരഞ്ഞെടുപ്പ്​ 'GAT-B' സ്​കോർ പരിഗണിച്ചായിരിക്കും. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്​സൈറ്റ്​ സന്ദർശിക്കുക.തെരഞ്ഞെടുക്കപ്പെടുന്നവരുടെ ആദ്യലിസ്​റ്റ്​ സെപ്​റ്റംബർ 25ന്​ പ്രസിദ്ധപ്പെടുത്തും. ഒക്​ടോബർ ആറിനകം ഫീസടച്ച്​ അഡ്​മിഷൻ നേടാം. നവംബർ 15ന്​ ക്ലാസുകൾ ആരംഭിക്കും.

Tags:    
News Summary - MSc Biotechnology Online Application to RGCB till 24th September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.