കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരത്തെ (പൂജപ്പുര) രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) 2022-24 വർഷത്തെ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ് https://rgcb.res.in/MSc2022.phpൽ. അപേക്ഷ ഓൺലൈനായി ജൂൺ 30 വൈകീട്ട് 5.30 മണി വരെ അപേക്ഷ സ്വീകരിക്കും. ആകെ 20 സീറ്റുകൾ.
പ്രവേശന യോഗ്യത: സയൻസ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയിലേതെങ്കിലുമൊന്നിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് 5 ശതമാനം മാർക്കിളവുണ്ട്. പ്രാബല്യത്തിലുള്ള `GAT-B' സ്കോർ ഉള്ളവരാകണം. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കുന്നതാണ്.
അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിൽ. തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് ജൂലൈ 2ന് പ്രസിദ്ധപ്പെടുത്തും.
നാല് സെമസ്റ്ററുകളായുള്ള രണ്ടുവർഷത്തെ ഫുൾടൈം കോഴ്സിൽ ഡിസീസ് ബയോളജി, ജെനറ്റിക് എൻജിനീയറിങ്, മോളിക്യുലർ ഡെയ്ഗ്നോസ്റ്റിക്സ് ആൻഡ് DNA പ്രൊഫൈലിങ് എന്നിവ സ്പെഷലൈസേഷനുകളാണ്. ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം പ്രതിമാസം 8000 രൂപയും സ്റ്റൈപ്പൻഡുണ്ട്. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള റീജ്യനൽ സെന്റർ ഫോർ ബയോടെക്നോളജി എം.എസ്.സി ബിരുദം സമ്മാനിക്കും.
പ്രവേശനം ലഭിക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും. അന്വേഷണങ്ങൾക്ക് msc@rgcb.res.in എന്ന ഇ-മെയിലിലും 0471-2529653 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.