ബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച് ഇനിപറയുന്ന പി.ജി, റിസർച് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.എം.എസ് സി കെമിസ്ട്രി (സ്‍പെഷലൈസേഷനുകൾ മെറ്റീരിയൽസ് കെമിസ്ട്രി/കെമിക്കൽ ബയോളജി/എനർജി). യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായി 55 ശതമാനം മാർക്കോടെ ബിരുദം. ഐ.ഐ.ടികൾ നടത്തുന്ന ജോയന്റ് അഡ്മിഷൻ ടെസ്റ്റിൽ (ജാം) യോഗ്യത നേടണം.
ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി (ഫിസിക്കൽ സയൻസ്/കെമിക്കൽ സയൻസ്/ബയോളജിക്കൽ സയൻസ്). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. 'ജാം' യോഗ്യത നേടിയവർക്കും ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
റിസർച് പ്രോഗ്രാമുകൾ പി.എച്ച്ഡി/എം.എസ് എൻജി./എം.എസ് റിസർച്ച്). ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലാണ് ഗവേഷണപഠനം. യോഗ്യത: 55 ശതമാനം മാർക്കോടെ എം.എസ് സി/ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/ബി.വി.എസ് സി/എം.വി.എസ് സി/എം.ബി.ബി.എസ്/എം.ഡി.
/ജെസ്റ്റ്/ജിപാറ്റ്/യു.ജി.സി-ജെ.ആർ.എഫ്/സി.എസ്.ഐ.ആർ/ഐ.സി.എം.ആർ`-ജെ.ആർ.എഫ്/ഡി.ബി.ടി-ജെ.ആർ.എഫ്/ഇൻസ്‍പെയർ-ജെ.ആർ.എഫ് യോഗ്യത നേടിയിരിക്കണം.
എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി/ഇ.ഡബ്ല്യൂ.എസ്/മൈനോറിറ്റീസ്/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കും അപേക്ഷിക്കാം.വിജ്ഞാപനം www.jncasr.ac.in/admission/degree-programmes ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി മാർച്ച് 31നകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.