ജവഹർലാൽ നെഹ്റു സെന്ററിൽ എം.എസ് സി ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി, റിസർച് പ്രോഗ്രാമുകൾ
text_fieldsബംഗളൂരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച് ഇനിപറയുന്ന പി.ജി, റിസർച് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.എം.എസ് സി കെമിസ്ട്രി (സ്‍പെഷലൈസേഷനുകൾ മെറ്റീരിയൽസ് കെമിസ്ട്രി/കെമിക്കൽ ബയോളജി/എനർജി). യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായി 55 ശതമാനം മാർക്കോടെ ബിരുദം. ഐ.ഐ.ടികൾ നടത്തുന്ന ജോയന്റ് അഡ്മിഷൻ ടെസ്റ്റിൽ (ജാം) യോഗ്യത നേടണം.
ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി (ഫിസിക്കൽ സയൻസ്/കെമിക്കൽ സയൻസ്/ബയോളജിക്കൽ സയൻസ്). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. 'ജാം' യോഗ്യത നേടിയവർക്കും ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
റിസർച് പ്രോഗ്രാമുകൾ പി.എച്ച്ഡി/എം.എസ് എൻജി./എം.എസ് റിസർച്ച്). ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിലാണ് ഗവേഷണപഠനം. യോഗ്യത: 55 ശതമാനം മാർക്കോടെ എം.എസ് സി/ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക്/ബി.വി.എസ് സി/എം.വി.എസ് സി/എം.ബി.ബി.എസ്/എം.ഡി.
/ജെസ്റ്റ്/ജിപാറ്റ്/യു.ജി.സി-ജെ.ആർ.എഫ്/സി.എസ്.ഐ.ആർ/ഐ.സി.എം.ആർ`-ജെ.ആർ.എഫ്/ഡി.ബി.ടി-ജെ.ആർ.എഫ്/ഇൻസ്‍പെയർ-ജെ.ആർ.എഫ് യോഗ്യത നേടിയിരിക്കണം.
എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി/ഇ.ഡബ്ല്യൂ.എസ്/മൈനോറിറ്റീസ്/വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കും അപേക്ഷിക്കാം.വിജ്ഞാപനം www.jncasr.ac.in/admission/degree-programmes ലിങ്കിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഓൺലൈനായി മാർച്ച് 31നകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.