കേന്ദ്രസർക്കാറിന് കീഴിലുള്ള ന്യൂഡൽഹിയിലെ രാജ്കുമാരി അമൃത്കൗർ കോളജ് ഓഫ് നഴ്സിങ് 2023-25 വർഷത്തെ എം.എസ്സി നഴ്സിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും അപേക്ഷഫോറവും www.rakcom.comൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അപേക്ഷഫീസ് 750 രൂപ. അപേക്ഷ ഫെബ്രുവരി 15 മുതൽ മാർച്ച് 17 വരെ ഇനിപ്പറയുന്ന വിലാസത്തിൽ സ്വീകരിക്കും.The Principal, Rajkumari Amritkaur college of Nursing, LajpatNagar IV, Near Moolchand Metro Station, New Delhi-110024.
ബി.എസ്സി (ഓണേഴ്സ്) നഴ്സിങ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ച് ഒരുവർഷത്തെ നഴ്സിങ് എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം. തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 30 രാവിലെ 10ന് ന്യൂഡൽഹിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.