ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ആഭിമുഖ്യത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ ദ്വിവത്സര എം.എസ് സി പബ്ലിക്ക് ഹെൽത്ത് എന്റോമോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം, വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ https://vcrc.icmr.org.inൽ.
പോണ്ടിച്ചേരി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. ഐ.സി.എം.ആർ-റീജനൽ മെഡിക്കൽ റിസർച് സെന്റർ, ദിബ്രുഗഡ് (അസം) (സീറ്റുകൾ-6), റീജനൽ മെഡിക്കൽ റിസർച് സെന്റർ, ഗൊരഖ്പുർ (10), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ട്രൈബൽ ഹെൽത്ത്, ജബൽപുർ (8) രാജേന്ദ്ര മെമ്മോറിയൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പട്ന (16), വെക്ടർ കൺട്രോൾ റിസർച് സെന്റർ പുതുച്ചേരി (20) എന്നിങ്ങനെയാണ് സീറ്റുകൾ.
യോഗ്യത: ബി.എസ്സി (സുവോളജി/ബോട്ടണി/ലൈഫ് സയൻസ്), മെഡിക്കൽ ലബോറട്ടറി ടെക്നോളജി/മൈക്രോ ബയോളജി/ഇക്കോളജി/എൻവയോൺമെന്റൽ സയൻസ്/ബയോ കെമിസ്ട്രി/അഗ്രികൾചർ) അല്ലെങ്കിൽ BVSc/MBBS/ബി.ഇ/ബി.ടെക് (ബയോ ടെക്നോളജി ഒരു വിഷയമായിരിക്കണം). ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. അപേക്ഷഫീസ് 500 രൂപ.
പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 250 മതി. ഡയറക്ടർ, ഐ.സി.എം.ആർ വെക്ടർ കൺട്രോൾ റിസർച് സെന്ററിന് പുതുച്ചേരിയിൽ മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് നൽകാം. നിശ്ചിത ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ രജിസ്ട്രേഡ്/സ്പീഡ് തപാലിൽ The Director, ICMR-Vector Control Research Centre, Medical Complex, Indira Nagar, Puducherry-605006 വിലാസത്തിൽ ജൂലൈ എട്ടിനകം ലഭിക്കണം.
ജൂലൈ 30ന് നടത്തുന്ന പ്രവേശന പരീക്ഷ, ജൂലൈ 31-ആഗസ്റ്റ് ഒന്ന് തീയതികളിലായി സംഘടിപ്പിക്കുന്ന ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. അഡ്മിഷൻ ആഗസ്റ്റ് 14-21 വരെയാണ്. ക്ലാസുകൾ ആഗസ്റ്റ് 23ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.