ഡ്രമാറ്റിക് ആർട്സിൽ ത്രിവത്സര ഫുൾടൈം െറസിഡൻഷ്യൽ ഡിപ്ലോമ കോഴ്സ് പഠിക്കാൻ ഡൽഹിയിലെ നാഷനൽ സ്കൂൾ ഒഫ് ഡ്രാമ അരങ്ങൊരുക്കുന്നു. കേന്ദ്ര സാംസ്കാരിക വകുപ്പിനു കീഴിലെ സ്ഥാപനമാണിത്. കോഴ്സ് ജൂലൈ 16ന് ആരംഭിക്കും. തിയറ്റർ ആർട്സുമായി ബന്ധപ്പെട്ട അഭിനയവും സംവിധാനവുമെല്ലാം വിദ്യാർഥികളെ പരിശീലിപ്പിക്കുകയാണ് കോഴ്സിെൻറ ലക്ഷ്യം. ആകെ 26 സീറ്റുകളാണുള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ചുരുങ്ങിയത് ആറു തിയറ്റർ പ്രൊഡക്ഷനിൽ പെങ്കടുത്തിട്ടുള്ളവരാകണം. ഹിന്ദി/ഇംഗ്ലീഷ് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയണം.
തിയറ്റർ വിദഗ്ധരിൽനിന്നഎ മൂന്ന് ശിപാർശകൾ, തിയറ്റർ എക്സപിരിയൻസ് െതളിവ്, രേഖ എന്നിവ അഭിലഷണീയം. പ്രായം: 17. 2018 ൽ 18 നും 30നും ഇടയിലാവണം. പട്ടികജാതി/വർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവ് ലഭിക്കും.
അപേക്ഷ ഒാൺലൈനായോ വെബ്സൈറ്റിൽനിേന്നും അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചോ സമർപ്പിക്കാവുന്നതാണ്. ഒാൺലൈൻ അപേക്ഷ www.onlineadmission.nsd.gov.in ൽ ഏപ്രിൽ 16വരെ സ്വീകരിക്കും. അപേക്ഷഫീസ് 50 രൂപയാണ്.
അേപക്ഷേഫാറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കുന്നവർ അപേക്ഷഫീസായി 150 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റാണ് നൽകേണ്ടത്. ദ ഡീൻ, നാഷനൽ സ്കൂൾ ഒഫ് ഡ്രാമ, ന്യൂഡൽഹി എന്ന പേരിലാണ് ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കേണ്ടത്.
അപേക്ഷകൾ ജൂലൈ 16നകം ലഭിക്കുംവിധം ‘The Dean, National School Of Drama, Bahawalpur House 1, Bhagwandas Road, New Delhi, Delhi 110001 എന്ന വിലാസത്തിൽ അയക്കണം. കവറിനു പുറത്ത് ‘Application of Admissions 2018-21’എന്ന് എഴുതാൻ മറക്കരുത്.
തിരഞ്ഞെടുപ്പ് പ്രാരംഭ പരീക്ഷ/ഒാഡിഷൻ േമയ്/ജൂൺ മാസങ്ങളിലായി രാജ്യത്തെ 12 കേന്ദ്രങ്ങളിൽ െവച്ച് നടത്തും. ചെന്നൈയിൽ മേയ് 22നും ബംഗളൂരുവിൽ മേയ് 24നുമാണ് ടെസ്റ്റ്. മുംബൈ, ഡൽഹി, ഭോപാൽ, ഗുവാഹതി, ഭുവനേശ്വർ, പട്ന, ലഖ്േനാ, ജയ്പുർ, കൊൽക്കത്ത എന്നിവിടങ്ങളിൽ വ്യത്യസ്ത തീയതികളിൽ പരീക്ഷ നടക്കും.
പരീക്ഷയിൽ യോഗ്യത നേടുന്നവർ ന്യൂഡൽഹിയിലെ സ്കൂൾ ഒാഫ് ഡ്രാമയിൽ ജൂൺ 26 മുതൽ 30 വരെ സംഘടിപ്പിക്കുന്ന പരിശീലനക്കളരിയിൽ പെങ്കടുക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അക്കാദമിക് ചെലവുകൾക്കായി പ്രതിമാസം 8000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾ www.nsd.gov.in ൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.