ന്യൂഡൽഹി: അധ്യായങ്ങൾ വെട്ടിയും തിരുത്തിയും വികലമാക്കിയ പാഠപുസ്തകത്തിൽ തങ്ങളുടെ പേരുകൾ വെക്കരുതെന്ന് ആവശ്യപ്പെട്ട് കൂടുതൽ അക്കാദമിക് പ്രമുഖർ എൻ.സി.ഇ.ആർ.ടിക്ക് കത്തയച്ചു. ഒരു യുക്തിയുമില്ലാത്തെ വെട്ടും തിരുത്തും അധികാരത്തിലിരിക്കുന്നവരെ പ്രീണിപ്പിക്കാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. അത് അംഗീകരിക്കാനാവില്ലെന്നും തികഞ്ഞ നാണക്കേട് തോന്നുന്നുവെന്നും ചൂണ്ടിക്കാട്ടി എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യ ഉപദേശകരായിരുന്ന സുഹാസ് പല്‍ഷികറും യോഗേന്ദ്ര യാദവും കത്തയച്ചതിന് പിറകെയാണ് 33 അക്കാദമിക പ്രമുഖർ കൂടി രംഗത്തുവന്നത്.
2005 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2006-07 വർഷത്തെ പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയിലുണ്ടായിരുന്ന അശോക സർവകലാശാല മുൻ വൈസ് ചാൻസലർ പ്രതാപ് ഭാനു മേത്ത, ഡൽഹി സർവകലാശാലയിലെ രാധിക മേനോൻ, ജെ.എൻ.യുവിലെ നിവേദിത മേനോൻ, കാന്തി പ്രസാദ് ബാജ്പേയ് അടക്കം 33 പേരാണ് തിരുത്തി വികലമാക്കിയ പാഠപുസ്തകങ്ങളിൽ പേരു വെക്കരുതെന്ന് ആവശ്യപ്പെട്ട് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേഷ് പ്രസാദിന് ബുധനാഴ്ച കത്തയച്ചത്.
എൻ.സി.ഇ.ആർ.ടി ഇപ്പോൾ പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണ്. യഥാർഥ പാഠപുസ്തകത്തിൽ നിന്നും പുനരവലോകനം നടത്തി അവയെ വ്യത്യസ്ത പുസ്തകങ്ങളാക്കി മാറ്റുന്നതിനാൽ, ഇവ ഞങ്ങൾ നിർമിച്ച പുസ്തകങ്ങളാണെന്ന് അവകാശപ്പെടാൻ പ്രയാസമുണ്ടെന്നും അതിനാൽ, എൻ.സി.ഇ.ആർ.ടി യുടെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് ഞങ്ങളുടെ പേരുകൾ ഒഴിവാക്കാൻ അഭ്യർഥിക്കുന്നതായും കത്തിൽ വ്യക്തമാക്കി. മുഗള്‍ ചരിത്രം, ജനാധിപത്യം, ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങള്തു ടങ്ങി പ്രസക്തമായ ഭാഗങ്ങളാണ് എൻ.സി.ഇ.ആർ.ടി വെട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.