ന്യൂഡൽഹി: േകാവിഡിെൻറ പശ്ചാത്തലത്തിൽ നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ നീറ്റ് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ വെബ്സൈറ്റിൽ. നീറ്റിെൻറ ഒൗദ്യോഗിക വെബ്സൈറ്റിൽ അഡ്മിഷൻ ടിക്കറ്റുകൾ അപ്ലോഡ് ചെയ്തു.
nta.ac.in, ntaneet.nic.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. പരീക്ഷാകേന്ദ്രവും പ്രധാനനിർദേശങ്ങളും ഉൾപ്പെടുന്നതാണ് നീറ്റ് ഹാൾടിക്കറ്റ്.
സെപ്തംബർ 13നാണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടക്കുന്നത്. കോവിഡിനെ തുടർന്ന് നിരവധി തവണ പരീക്ഷ മാറ്റിവെച്ചിരുന്നു. തുടർന്നാണ് സെപ്തംബറിൽ പരീക്ഷ നടത്താൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.